കേരളത്തിൽ വാക്സിൻ എടുത്ത 40,000 പേർക്കു കോവിഡ്

sponsored advertisements

sponsored advertisements

sponsored advertisements

12 August 2021

കേരളത്തിൽ വാക്സിൻ എടുത്ത 40,000 പേർക്കു കോവിഡ്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ വാ​ക്സി​ൻ എ​ടു​ത്ത 40,000ത്തിധി​കം പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യെ​ന്നു റി​പ്പോ​ർ​ട്ട്. ഇ​ത്ത​ര​ത്തി​ൽ രോ​ഗം ബാ​ധി​ച്ച​വ​രി​ൽനി​ന്നു വൈ​റ​സി​ന്‍റെ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ​ത്തി​നാ​യി സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു ന​ൽ​കാ​ൻ സം​സ്ഥാ​ന​ത്തോ​ട് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്താ​ൻ 15നു​ശേ​ഷം വി​ഗ​ദ്‌​ധസം​ഘം കേ​ര​ള​ത്തി​ലെ​ത്തും.
ഒ​രുത​വ​ണ രോ​ഗം വ​ന്ന​തു​വ​ഴി​യും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തു​വ​ഴി​യും ല​ഭി​ച്ച രോ​ഗ പ്ര​തി​രോ​ധ ശേ​ഷി​യെ​യും മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​ന്ന വൈ​റ​സ് ആ​ണോ ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്ത് വ്യാ​പി​ക്കു​ന്ന​ത് എ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ആ​ശ​ങ്ക. കേ​ര​ള​ത്തി​ൽ വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ൽ ഉ​ണ്ടാ​കു​ന്ന രോ​ഗവ്യാ​പ​നം ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യ വ​ക​ഭേ​ദം വ​ന്ന ഡെ​ൽ​റ്റ വൈ​റ​സ് ആ​ണോ എ​ന്നു​റ​പ്പി​ച്ചി​ട്ടി​ല്ല. വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ൽ രോ​ഗം ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ടെ​ത്തി​യ​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്. ആ​ദ്യ കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്തശേ​ഷം പ​ത്ത​നം​തി​ട്ട​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത് 14,974 പേ​ർ​ക്കാ​ണ്. ര​ണ്ടാ​മ​ത്തെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ 5,042 പേ​ർ​ക്കും ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നു ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു ത​വ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രി​ൽ വീ​ണ്ടും രോ​ഗ​ബാ​ധ ഉ​ണ്ടാ​കു​ന്ന​ത് അ​പൂ​ർ​വ​മാ​ണെ​ങ്കി​ലും തീ​ർ​ത്തും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​യു​ന്നു. ഇ​ത്ത​രം കേ​സു​ക​ൾ കേ​ര​ള​ത്തി​ൽ പ​ല ജി​ല്ല​ക​ളി​ൽനി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.