കേരളവികസനത്തിന് കേന്ദ്രപിന്തുണ

sponsored advertisements

sponsored advertisements

sponsored advertisements

14 July 2021

കേരളവികസനത്തിന് കേന്ദ്രപിന്തുണ

ന്യൂ​ഡ​ൽ​ഹി: എ​യിം​സും അ​തി​വേ​ഗ റെ​യി​ൽ പാ​ത​യും ഉ​ൾ​പ്പ​ടെ കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ള്ള പ​ദ്ധ​തി ആ​വ​ശ്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി​യും പി​ന്തു​ണ​യും തേ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ച്ചി-​കൊ​ല്ലം ജ​ല​പാ​ത​യി​ൽ ച​ര​ക്ക് ഗ​താ​ത​തം ആ​രം​ഭി​ച്ച കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. 2020-21 കാ​ല​ത്തെ സം​സ്ഥാ​ന​ത്തി​ന് കി​ട്ടാ​നു​ള്ള ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ 4524 കോ​ടി രൂ​പ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.‌ സെ​മി ഹൈ​സ്പീ​ഡ് റെ​യി​ൽ​വേ​യു​ടെ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ചോ​ദി​ച്ച​റി​ഞ്ഞു.
കോ​വി​ഡ് കേ​സു​ക​ൾ കു​റ​വി​ല്ലാ​തെ സ്തം​ഭി​ച്ചു നി​ൽ​ക്കു​ന്ന അ​വ​സ്ഥ ഉ​ൾ​പ്പ​ടെ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചു. അ​ങ്ക​മാ​ലി-​ശ​ബ​രി റെ​യി​ൽ​പാ​ത​യു​ടെ കാ​ര്യ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. അ​തോ​ടൊ​പ്പം ശ​ബ​രി​മ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​നു​ള്ള അം​ഗീ​കാ​രം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ത​ല​ശേ​രി-​മൈ​സൂ​ർ റെ​യി​ൽ വി​ക​സ​നം, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​മി​തി​ക​ൾ തു​ട​ങ്ങി​യ കാ​ര​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും ലൈ​റ്റ് മെ​ട്രോ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും സി​റ്റി ഗ്യാ​സ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും പ്ര​ധാ​ന​മ​ന്ത്രി​യേ​യും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ​യും ധ​രി​പ്പി​ച്ചു. കൊ​ച്ചി​യി​ൽ പെ​ട്രോ കെ​മി​ക്ക​ൽ​സ് കോം​പ്ല​ക്സ് ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മം ആ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നു​ള്ള അ​നു​മ​തി ഉ​ട​ൻ ന​ൽ​കാ​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട് സെ​മി ഹൈ​സ്പീ​ഡ് റെ​യി​ൽ​വേ പ​ദ്ധ​തി​യു​ടെ അ​ന്തി​മ അ​നു​മ​തി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.