കേരളാ കോണ്‍ഗ്രസ് (ജെ) യോഗത്തില്‍ പൊട്ടിത്തെറി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

13 July 2021

കേരളാ കോണ്‍ഗ്രസ് (ജെ) യോഗത്തില്‍ പൊട്ടിത്തെറി

തൊടുപുഴ: നേതൃസ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിന്‍റെ തൊടുപുഴയിലെ വസതിയില്‍ ജൂണ്‍ 12ന് വൈകിട്ടു ചേര്‍ന്ന യേഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ചേരി തിരിഞ്ഞു ബഹളം വെച്ചു. പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, പി.സി. തോമസ്, ടി.യു. കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ്, ജോയി ഏബ്രഹാം, ജോണി നെല്ലൂര്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവരാണ് വിമതപക്ഷത്ത്.
മോന്‍സ് ജോസഫിനും ജോയി ഏബ്രഹാമിനും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ക്കുള്ള അത‍‍ൃപ്തിയാണ് പാര്‍ട്ടിയില്‍ കലഹത്തിനു തുടക്കമിട്ടത്. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഒരുവിഭാഗവും മോന്‍സ് ജോസഫിന്‍റെ നേതൃത്വത്തില്‍ മറുഭാഗവുമായാണു ബഹളം ഉണ്ടായത്. പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ പി.ജെ. ജോസഫിന്‍റെ നേതൃത്വത്തില്‍ ശ്രമം നടന്നു. നേതാക്കള്‍ക്കിടയിലെ അതൃപ്തി ഒഴിവാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പാണ് ഉചിതമെന്ന അഭിപ്രായവും ഉയര്‍ന്നു. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റിവരെ പുനഃസംഘടിപ്പിക്കുമെന്നു പി.ജെ. ജോസഫ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളാ കോണ്‍ഗ്രസിലെ ആറ് മുതിര്‍ന്ന നേതാക്കള്‍ ഒത്തുചേര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് എന്ന ഒറ്റപ്പാര്‍ട്ടിയായി മാറിയത്. ലയനത്തിനു ശേഷം പ്രധാനപ്പെട്ട നേതാക്കളുടെ ഒപ്പമുള്ളവര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചില്ലെന്നു പരാതി ഉയര്‍ന്നിരുന്നു. പ്രതിഷേധിച്ച് ഫ്രാന്‍സിസ് ജോര്‍ജ് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഫ്രാന്‍സിസ് ജോര്‍ജ് പരസ്യപ്രതികരണവും നടത്തി, ഈ പ്രശ്നം പരിഹരിക്കാനായി ജോസഫിന്‍റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു വീണ്ടും ബഹളമുണ്ടായത്.