കേരള കോണ്‍ഗ്രസ്(എം)ന് 2 മന്ത്രിസ്ഥാനമില്ലെന്ന് സിപിഎം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 May 2021

കേരള കോണ്‍ഗ്രസ്(എം)ന് 2 മന്ത്രിസ്ഥാനമില്ലെന്ന് സിപിഎം

തിരുവനന്തപുരം: രണ്ട് മന്ത്രിസ്ഥാനമെന്ന കേരളാ കോണ്‍ഗ്രസിന്‍റെ (എം) ആവശ്യത്തോട് സിപിഎം അനുകൂലമായി പ്രതികരിച്ചിട്ടില്ല. മന്ത്രിസ്ഥാനത്തിനുള്ള എല്‍ജെഡിയുടെ അവകാശവാദവും തള്ളി. ജനതാദളിനും (എസ്) എന്‍സിപിക്കും ഓരോ മന്ത്രിസ്ഥാനം ലഭിക്കും. കേരളാ കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, എഎന്‍എല്‍ എന്നിവയുമായും ചര്‍ച്ച നടത്തും. ഇവരെ പരിഗണിക്കാനുള്ള സാധ്യതകളാണ് ഉയരുന്നത്. കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളായ ജോസ് കെ. മാണി, റോഷി അഗസ്റ്റിന്‍, സ്റ്റീഫന്‍ ജോര്‍ജ്, പ്രമോദ് നാരായണന്‍ എന്നിവര്‍ എകെജി സെന്‍ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും കണ്ടു. 5 എംഎല്‍എമാരുള്ള പാര്‍ട്ടിക്ക് 2 മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് അവര്‍ പറഞ്ഞു. തങ്ങള്‍ വന്നതോടെ മധ്യകേരളത്തില്‍ എല്‍ഡിഎഫിനുണ്ടായ നേട്ടവും വിവരിച്ചു.