കോ​വി​ഡ് കേരളത്തിൽ അടുത്തമാസം കുറഞ്ഞുതുടങ്ങും

sponsored advertisements

sponsored advertisements

sponsored advertisements

16 September 2021

കോ​വി​ഡ് കേരളത്തിൽ അടുത്തമാസം കുറഞ്ഞുതുടങ്ങും

ന്യൂ​ഡ​ൽ​ഹി: ഒ​ക്ടോ​ബ​ർ തു​ട​ക്ക​ത്തോ​ടെ കേ​ര​ള​ത്തി​ലെ കോ​വി​ഡ് കേ​സു​ക​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്ന് മെ​ഡി​ക്ക​ൽ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ. സെ​പ്റ്റം​ബ​ർ തു​ട​ക്ക​ത്തി​ൽ ദി​നം​പ്ര​തി 30,000-ത്തി​ല​ധി​കം കേ​സു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​നി​ന്നും കേ​സു​ക​ൾ നേ​ർ​പ​കു​തി​യാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് (​എ​യിം​സ്) പ്ര​ഫ​സ​ർ ഡോ. ​സ​ഞ്ജ​യ് റാ​യി കേ​ര​ള​ത്തി​ലെ കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. കേ​ര​ള​ത്തി​ലെ സെറോ സ​ർ​വേ​യി​ൽ 46% ആ​ളു​ക​ളു​ടെ​യും ശ​രീ​ര​ത്തി​ൽ ആ​ന്‍റി​ബോ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത ഏ​റെ​ക്കു​റെ ക​ട​ന്നു​പോ​യ​താ​യും അ​ടു​ത്ത ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ കേ​സു​ക​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വു വ​രു​ന്ന​താ​യും അ​നു​മാ​നി​ക്കാം.