കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സ​യ്ക്കു പ​ണം ഈ​ടാ​ക്കുന്നതിനെതിരേ വിമർശനം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

19 August 2021

കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സ​യ്ക്കു പ​ണം ഈ​ടാ​ക്കുന്നതിനെതിരേ വിമർശനം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ കോ​​​വി​​​ഡ​​​ന​​​ന്ത​​​ര ചി​​​കി​​​ത്സ​​​യ്ക്ക് പ​​​ണം ഈ​​​ടാ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു പി.​​​സി വി​​​ഷ്ണു​​​നാ​​​ഥ് എം​​​എ​​​ൽ​​​എ. സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ഷ്ണു​​​നാ​​​ഥി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ പോ​​​ലും ചി​​​കി​​​ത്സ​​​യും വാ​​​ക്സി​​​നും സൗ​​​ജ​​​ന്യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു സ​​​മീ​​​പ​​​നം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​തെ​​​ന്ന് വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണം പോ​​​ലും ന​​​ട​​​ന്നി​​​രു​​​ന്നു. ഇ​​​മേ​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് ചെ​​​ല​​​വാ​​​ക്കു​​​ന്ന ഊ​​​ർ​​​ജം സാമ്പ​​​ത്തി​​​ക മാ​​​നേ​​​ജ്മെ​​​ന്‍റി​​​നും ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്തെ ക്രൈ​​​സി​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​നും ചെ​​​ല​​​വാ​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കേ​​​ണ്ട​​​തെ​​​ന്നും വി​​​ഷ്ണു​​​നാ​​​ഥ് ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.
കോ​​​വി​​​ഡ​​​ന​​​ന്ത​​​ര ചി​​​കി​​​ത്സ​​​യ്ക്ക് സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ​​​ണം ഈ​​​ടാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചുകൊ​​​ണ്ടു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ന് കി​​​ട​​​ക്ക​​​യ്ക്കു ദി​​​വ​​​സം 750 മു​​​ത​​​ൽ 2000 രൂ​​​പ വ​​​രെ ഈ​​​ടാ​​​ക്കാ​​​നാ​​​ണ് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശം. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ 2645 രൂ​​​പ മു​​​ത​​​ൽ 15,180 വ​​​രെ ഈ​​​ടാ​​​ക്കാ​​​നും അ​​​നു​​​മ​​​തി ന​​​ൽ​​​കി. ബ്ലാ​​​ക്ക് ഫം​​​ഗ​​​സ് ചി​​​കി​​​ത്സ​​​ക്കും നി​​​ര​​​ക്ക് ബാ​​​ധ​​​ക​​​മാ​​​ക്കു​​​മെ​​​ന്നും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. കാ​​​സ്പ് ചി​​​കി​​​ത്സ കാ​​​ർ​​​ഡ് ഉ​​​ള്ള​​​വ​​​ർ​​​ക്കും ബി​​​പി​​​എ​​​ൽ കാ​​​ർ​​​ഡു​​​കാ​​​ർ​​​ക്കും മാ​​​ത്ര​​​മാ​​​യി, സൗ​​​ജ​​​ന്യ​​​മാ​​​യി​​​രു​​​ന്ന കോ​​​വി​​​ഡ​​​ന​​​ന്ത​​​ര ചി​​​കി​​​ത്സ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി. കി​​​ട​​​ത്തി ചി​​​കി​​​ത്സ​​​ക്ക് വി​​​ധേ​​​യ​​​രാ​​​കു​​​ന്ന എ​​​പി​​​എ​​​ൽ കാ​​​ർ​​​ഡു​​​കാ​​​ർ ജ​​​ന​​​റ​​​ൽ വാ​​​ർ​​​ഡി​​​ൽ ദി​​​നം​​​പ്ര​​​തി 750 രൂ​​​പ​​​യും, എ​​​ച്ച്ഡി​​​യു​​​വി​​​ൽ 1250 രൂ​​​പ​​​യും, ഐ​​​സി​​​യു​​​വി​​​ൽ 1500 രൂ​​​പ​​​യും, വെ​​​ൻ​​​റി​​​ലേ​​​റ്റ​​​ർ ഐ​​​സി​​​യു​​​വി​​​ൽ 2000 രൂ​​​പ​​​യു​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ൽ​​​കേ​​​ണ്ട​​​ത്. മ്യൂ​​​ക്കോ​​​ർ​​​മൈ​​​ക്കോ​​​സി​​​സ്, ശ​​​രീ​​​ര​​​ത്തി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ത​​​ടി​​​പ്പു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ചി​​​കി​​​ത്സ​​​ക്കും നി​​​ര​​​ക്ക് ബാ​​​ധ​​​ക​​​മാ​​​ണ്. ശ​​​സ്ത്ര​​​ക്രി​​​യ​​​ക്ക് 4800 മു​​​ത​​​ൽ 27,500 രൂ​​​പ വ​​​രെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഈ​​​ടാ​​​ക്കും. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ കോ​​​വി​​​ഡാ​​​ന​​​ന്ത​​​ര ചി​​​കി​​​ത്സാ​​​നി​​​ര​​​ക്കും ഏ​​​കീ​​​ക​​​രി​​​ച്ചു. 2645 രൂ​​​പ മു​​​ത​​​ൽ 2910 രൂ​​​പ വ​​​രെ വാ​​​ർ​​​ഡി​​​ൽ ഈ​​​ടാ​​​ക്കാം. ഐ​​​സി.​​​യു​​​വി​​​ൽ ഇ​​​ത് 7800 മു​​​ത​​​ൽ 8580 രൂ​​​പ വ​​​രെ. വെ​​​ൻ​​​റി​​​ലേ​​​റ്റ​​​റി​​​ന് 13,800 മു​​​ത​​​ൽ 15,180 രൂ​​​പ വ​​​രെ​​​യും ഈ​​​ടാ​​​ക്കാ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.