കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം വീ​​​ട്ടി​​​ൽ കൊ​​​ണ്ടുവ​​​രാം

sponsored advertisements

sponsored advertisements

sponsored advertisements

30 June 2021

കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം വീ​​​ട്ടി​​​ൽ കൊ​​​ണ്ടുവ​​​രാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്ക് നി​​​ല​​​വി​​​ലു​​​ള്ള ലോക്ഡൗൺ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​യ​​​വു വ​​​രു​​​ത്തേ​​​ണ്ടെ​​​ന്നു തീ​​​രു​​​മാ​​​നം. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്കി​​​ൽ കാ​​​ര്യ​​​മാ​​​യ കു​​​റ​​​വു വ​​​രാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​ത്. ​എ​​ന്നാ​​ൽ, കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം വീ​​​ടു​​​ക​​​ളി​​​ൽ കൊ​​​ണ്ടുവ​​​രാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി. ​ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ത​​​രം​​​തി​​​രി​​​ച്ചതിൽ ചെ​​​റി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി. നി​​​ല​​​വി​​​ൽ 24 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ടി​​​പി​​​ആ​​​ർ ഉ​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ള്ള ഡി ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ട്ടി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ ഇ​​​നി മു​​​ത​​​ൽ 18 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ടി​​​പി​​​ആ​​​ർ ഉ​​​ള്ള ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഡി ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ടും. ടി​​​പി​​​ആ​​​ർ 16നും 24നു​​​മി​​​ട​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സി ​​​വി​​​ഭാ​​​ഗം ഇ​​​നി മു​​​ത​​​ൽ 12 മു​​​ത​​​ൽ 18 വ​​​രെ ആ​​​യി​​​രി​​​ക്കും. ഫ​​​ല​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​ക്കും.

മ​​റ്റു പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ
• കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ മൃ​​​ത​​​ശ​​​രീ​​​രം ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ൽ താ​​​ഴെ സ​​​മ​​​യം വീ​​​ട്ടി​​​ൽ വ​​ച്ചു ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് കാ​​​ണാ​​​നും പ​​​രി​​​മി​​​ത​​​മാ​​​യ മ​​​താ​​​ചാ​​​രം ന​​​ട​​​ത്താ​​​നും അ​​​നു​​​വ​​​ദി​​​ക്കും. • കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​ച്ച​​വ​​രു​​ടെ പേ​​​രി​​​ലു​​​ള്ള വാ​​​യ്പ​​​ക​​​ളു​​​ടെ ജ​​​പ്തി നി​​​ർ​​​ത്തിവ​​​യ്ക്കും. • അ​​​ന്ത​​​ർസം​​​സ്ഥാ​​​ന യാ​​​ത്രി​​​ക​​​രു​​​ടെ കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധി​​​ക്കാ​​ൻ ​റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും അ​​​തി​​​ർ​​​ത്തി ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ളി​​​ലും പ്ര​​ത്യേ​​ക സം​​​വി​​​ധാ​​​നം. • ബി ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ ഓ​​​ടാ​​​ൻ അ​​​നു​​​മ​​​തി. • ഹോം ​​​സ്റ്റേ​​​ക​​​ൾ, സ​​​ർ​​​വീ​​​സ് വി​​​ല്ല​​​ക​​​ൾ, ഗൃ​​​ഹ​​​ശ്രീ യൂ​​​ണി​​​റ്റു​​​ക​​​ൾ, ഹൗ​​​സ് ബോ​​​ട്ടു​​​ക​​​ൾ, മോ​​​ട്ടോ​​​ർ ബോ​​​ട്ടു​​​ക​​​ൾ, ടൂ​​​ർ ഗൈ​​​ഡു​​​ക​​​ൾ, ടൂ​​​റി​​​സ്റ്റ് ടാ​​​ക്സി ഡ്രൈ​​​വ​​​ർ​​​മാ​​​ർ, ടൂ​​​ർ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ എ​​​ന്നി​​​വരിൽ 18 മു​​​ത​​​ൽ 45 വ​​​യ​​​സ് വ​​​രെ​​​യു​​​ള്ള​​​വ​​​രി​​​ലെ വാ​​​ക്സി​​​നേ​​​ഷ​​​ൻ മു​​​ൻ​​​ഗ​​​ണ​​​നാ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. • ആ​​​യു​​​ഷ്, ഹോ​​​മി​​​യോ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ഫാ​​​ർ​​​മ​​​സി കോ​​​ഴ്സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കു​​​ള്ള വാ​​​ക്സി​​​നേ​​​ഷ​​​നും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും.