കേ​ര​ള​ത്തി​ലെ കോ​ട​തി​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ കു​ന്നു​കൂ​ടു​ന്നു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

30 August 2021

കേ​ര​ള​ത്തി​ലെ കോ​ട​തി​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ കു​ന്നു​കൂ​ടു​ന്നു

കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ലെ കോ​​ട​​തി​​ക​​ളി​​ൽ ക്രി​​മി​​ന​​ൽ​​കേ​​സു​​ക​​ൾ തീ​​ർ​​പ്പാ​​കാ​​തെ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​താ​​യി സ​​ർ​​ക്കാ​​ർ ക​​ണ​​ക്കു​​ക​​ൾ. ഹൈ​​ക്കോ​​ട​​തി​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള കോ​​ട​​തി​​ക​​ളി​​ൽപോ​​ലും ക്രി​​മി​​ന​​ൽ കേ​​സു​​ക​​ൾ ധാ​​രാ​​ളം തീ​​ർ​​പ്പാ​​ക്കാ​​നു​​ണ്ട്. ഈ​​വ​​ർ​​ഷം എ​​പ്രി​​ൽ 30 വ​​രെ 46,356 ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളാ​​ണ് ഹൈ​​ക്കോ​​ട​​തി​​യി​​ലു​​ള്ള​​ത്. മ​​റ്റു കീ​​ഴ്കോ​​ട​​തി​​ക​​ളി​​ൽ ജൂ​​ണ്‍ 30 വ​​രെ 16,10,382 ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളും തീ​​ർ​​പ്പാ​​കാ​​തെ കി​​ട​​ക്കു​​ന്നു​​ണ്ട്. നി​​യ​​മ​​സ​​ഭ​​യി​​ൽ മ​​ഞ്ഞ​​ളാം​​കു​​ഴി അ​​ലി എം​​എ​​ൽ​​എ​​യു​​ടെ ചോ​​ദ്യ​​ത്തി​​നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യി​​ലാ​​ണ് കോ​​ട​​തി​​ക​​ളി​​ലെ തീ​​ർ​​പ്പാ​​കാ​​തെ കി​​ട​​ക്കു​​ന്ന കേ​​സു​​ക​​ളെ കു​​റി​​ച്ചു​​ള്ള വി​​വ​​ര​​മു​​ള്ള​​ത്. കേ​​സു​​ക​​ൾ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​തി​​നു കാ​​ര​​ണം, പോ​​ക്സോ കേ​​സു​​ക​​ൾ തീ​​ർ​​പ്പാ​​ക്കു​​ന്ന​​തി​​ലെ കാ​​ല​​താ​​മ​​സ​​മാ​​ണെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഫോ​​റ​​ൻ​​സി​​ക് ല​​ബോ​​റ​​ട്ട​​റി​​ക​​ളി​​ൽ​​നി​​ന്നു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ല​​ഭി​​ക്കു​​ന്ന​​തി​​ലെ കാ​​ല​​താ​​മ​​സം ഒ​​രു കാ​​ര​​ണ​​മാ​​ണെ​​ന്നു ഹൈ​​ക്കോ​​ട​​തി ത​​ന്നെ നി​​രീ​​ക്ഷി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്. പോ​​ക്സോ നി​​യ​​മ​​ത്തി​​നു കീ​​ഴി​​ൽ ഹൈ​​ക്കോ​​ട​​തി സം​​ഘ​​ടി​​ച്ചി​​ച്ചി​​ട്ടു​​ള്ള ക​​മ്മി​​റ്റി, നി​​ല​​വി​​ലെ അ​​ടി​​യ​​ന്ത​​ര സ്ഥി​​തി പ​​രി​​ഗ​​ണി​​ച്ച് ഒ​​ഴി​​വു​​ക​​ൾ നി​​ക​​ത്തു​​ന്ന​​തി​​നു പ​​രി​​ശ്ര​​മി​​ച്ചു വ​​രു​​ന്നു. കേ​​ര​​ള പ​​ബ്ലി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​നു​​മാ​​യി ചേ​​ർ​​ന്നു ഫോ​​റ​​ൻ​​സി​​ക് സ​​യ​​ൻ​​സ് ലാ​​ബി​​ലെ സ​​യ​​ന്‍റി​​ഫി​​ക് ഓ​​ഫീ​​സ​​ർ​​മാ​​രു​​ടെ ഒ​​ഴി​​വു​​ക​​ൾ നി​​ക​​ത്തു​​ന്ന കാ​​ര്യം പ​​രി​​ശോ​​ധി​​ച്ചു​​വ​​രു​​ന്ന​​താ​​യി മു​​ഖ്യ​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഫോ​​റ​​ൻ​​സി​​ക് പ​​രി​​ശോ​​ധ​​ന ബാ​​ക്കി​​യാ​​യി​​ട്ടു​​ള്ള​​തും എ​​ന്നാ​​ൽ തീ​​ർ​​പ്പാ​​ക്കി​​യ​​തു​​മാ​​യ കേ​​സു​​ക​​ൾ സം​​ബ​​ന്ധി​​ച്ച​​വി​​വ​​രം ഫോ​​റ​​ൻ​​സി​​ക് സ​​യ​​ൻ​​സ് ലാ​​ബോ​​ട്ട​​റി​​യെ അ​​താ​​തു സ​​മ​​യം അ​​റി​​യി​​ക്കാ​​ൻ ജൂ​​ഡീ​​ ഷൽ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു നി​​ർ​​ദേ​​ശം ന​​ല്കി​​യി​​ട്ടു​​ണ്ടെ​​ന്നും അ​​തു​​വ​​ഴി ആ​​വ​​ശ്യ​​മ​​ല്ലാ​​ത്ത രാ​​സ​​പ​​രി​​ശോ​​ധ​​ന​​ക​​ൾ ഒ​​ഴി​​വാ​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നും ഹൈ​​ക്കോ​​ട​​തി ര​​ജി​​സ്ട്രാ​​ർ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.