കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യ്ക്കു ‌ബോം​ബ് ഭീ​ഷ​ണി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 September 2021

കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യ്ക്കു ‌ബോം​ബ് ഭീ​ഷ​ണി

കൊ​​​ച്ചി: കൊ​​​ച്ചി ക​​​പ്പ​​​ല്‍​ശാ​​​ല​​​യും നി​​​ര്‍​മാ​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന വി​​​മാ​​​ന​​​വാ​​​ഹി​​​നി ക​​​പ്പ​​​ലാ​​​യ ഐ​​​എ​​​ന്‍​എ​​​സ് വി​​​ക്രാ​​​ന്തും ബോം​​​ബു​ വ​​​ച്ച് ത​​​ക​​​ര്‍​ക്കു​​​മെ​​​ന്നു ഭീ​​​ഷ​​​ണി. ക​​​ഴി​​​ഞ്ഞ മാ​​​സം 24ന് ​​​ക​​​പ്പ​​​ല്‍​ശാ​​​ല​​​യി​​​ലെ അ​​​ഞ്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഇ-​​​മെ​​​യി​​​ലിലേ​​​ക്കാ​​​ണ് ആ​​​ദ്യ സ​​​ന്ദേ​​​ശ​​​മെ​​​ത്തി​​​യ​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​യും നി​​​രീ​​​ക്ഷ​​​ണ​​​വും ന​​​ട​​​ത്തി​​വ​​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ​ക​​ഴി​​ഞ്ഞ ദി​​വ​​സം പോ​​ലീ​​സ് ഇ​​ന്‍റ​​ലി​​ജ​​ന്‍റ്സി​​ന് വീ​​​ണ്ടും ഭീ​​ഷ​​ണി​​സ​​​ന്ദേ​​​ശ​​​മെ​​​ത്തി​​​യ​​​ത്. വ്യാ​​​ജ ഐ​​​ഡി​​​യി​​​ല്‍​നി​​​ന്നു വ​​ന്ന ഭീ​​​ഷ​​​ണി ഇം​​​ഗ്ലീ​​​ഷിലാ​​​ണ്. കൂ​​ടു​​ത​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. വ്യാ​​​ജ സ​​​ന്ദേ​​​ശ​​​മാ​​​ണെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​ലെ​​ങ്കി​​ലും ക​​​പ്പ​​​ല്‍​ശാ​​​ല അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് പോ​​​ലീ​​​സ് ഐ​​​ടി ആ​​​ക്ട് പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്തു. സൈ​​​ബ​​​ര്‍ ഡോ​​​മും സൈ​​​ബ​​​ര്‍ സെ​​​ല്ലും അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. ഐ​​​പി വി​​​ലാ​​​സം ക​​​ണ്ടെ​​​ത്തി പി​​​ന്നി​​​ല്‍ ആ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​നാ​​​ണു ശ്ര​​​മം. ഹാ​​​ക്കിം​​​ഗ് സാ​​​ധ്യ​​​ത​​​യും അ​​​ധി​​​കൃ​​​ത​​​ര്‍ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞി​​​ട്ടി​​​ല്ല. കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ളും പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പി​​​ന്നി​​​ല്‍ ഭീ​​​ക​​​ര ബ​​​ന്ധ​​​മു​​​ണ്ടോ എ​​​ന്ന​​​ത​​​ട​​​ക്കം അ​​​ന്വേ​​​ഷ​​​ണ പ​​​രി​​​ധി​​​യി​​​ലു​​​ണ്ട്. സു​​​ര​​​ക്ഷ കൂ​​ടു​​ത​​ൽ ശ​​​ക്ത​​​മാ​​​ക്കി. ര​​​ണ്ടു മാ​​​സം മു​​​മ്പ് വ്യാ​​​ജ രേ​​​ഖ​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​പ്പ​​​ല്‍​ശാ​​​ല​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന അ​​​ഫ്ഗാ​​​ന്‍ പൗ​​​ര​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഭീ​​​ക​​​ര​​ബ​​​ന്ധം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ലും ഇ​​​യാ​​​ള്‍ പാ​​​ക്കി​​​സ്ഥാ​​​നി​​​ല്‍ ജോ​​​ലി ചെ​​​യ്ത​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.