കോട്ടയം നഗരസഭ യുഡിഎഫിനു നഷ്ടമായി

sponsored advertisements

sponsored advertisements

sponsored advertisements

25 September 2021

കോട്ടയം നഗരസഭ യുഡിഎഫിനു നഷ്ടമായി

കോ​​ട്ട​​യം: കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ൽ യു​​ഡി​​എ​​ഫ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​നെ​​തി​​രേ എ​​ൽ​​ഡി​​എ​​ഫ് കൊ​​ണ്ടു​​വ​​ന്ന അ​​വി​​ശ്വാ​​സ​​പ്ര​​മേ​​യം ബി​​ജെ​​പി പി​​ന്തു​​ണ​​യോ​​ടെ പാ​​സാ​​യി. 52 അം​​ഗ ന​​ഗ​​ര​​സ​​ഭ​​യി​​ൽ 29 വോ​​ട്ടി​​നാ​​ണ് അ​​വി​​ശ്വാ​​സം പാ​​സാ​​യ​​ത്. എ​​ൽ​​ഡി​​എ​​ഫി​​ലെ ഒ​​രം​​ഗ​​ത്തി​​ന്‍റെ വോ​​ട്ട് അ​​സാ​​ധു​​വാ​​യി. 22 അം​​ഗ​​ങ്ങ​​ളു​​ള്ള യു​​ഡി​​എ​​ഫ് അ​​വി​​ശ്വാ​​സ പ്ര​​മേ​​യ ച​​ർ​​ച്ച​​യി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ന്നു. ഒ​​രു മാ​​സ​​ത്തി​​നു​​ള്ളി​​ൽ അ​​വി​​ശ്വാ​​സ​​ത്തി​​ലൂ​​ടെ കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ യു​​ഡി​​എ​​ഫി​​ന് അ​​ധി​​കാ​​രം ന​​ഷ്ട​​മാ​​കു​​ന്ന മൂ​​ന്നാ​​മ​​ത്തെ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​മാ​​ണു കോ​​ട്ട​​യം നഗരസഭ. നേ​​രത്തേ ഈ​​രാ​​റ്റു​​പേ​​ട്ട ന​​ഗ​​ര​​സ​​ഭ​​യി​​ലും എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തി​​ലും ഭ​​ര​​ണം ന​​ഷ്ട​​മാ​​യി​​രു​​ന്നു.
യു​​ഡി​​എ​​ഫി​​നും എ​​ൽ​​ഡി​​എ​​ഫി​​നും 22 അം​​ഗ​​ങ്ങ​​ൾ വീ​​ത​​മു​​ള്ള കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ൽ ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ​​യാ​​ണു യു​​ഡി​​എ​​ഫി​​ലെ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ അ​​ധ്യ​​ക്ഷ​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. കോ​​ണ്‍​ഗ്ര​​സ് വി​​മ​​ത​​യാ​​യി മ​​ത്സ​​രി​​ച്ചു വി​​ജ​​യി​​ച്ച ബി​​ൻ​​സി യു​​ഡി​​എ​​ഫി​​നൊ​​പ്പം ചേ​​രു​​ക​​യാ​​യി​​രു​​ന്നു. എ​​ട്ട് അം​​ഗ​​ങ്ങ​​ളു​​ള്ള ബി​​ജെ​​പി അ​​വി​​ശ്വാ​​സപ്ര​​മേ​​യ ച​​ർ​​ച്ച​​യി​​ൽ എ​​ൽ​​ഡി​​എ​​ഫി​​ന് അ​​നു​​കൂ​​ല​​മാ​​യി വോ​​ട്ട് ചെ​​യ്തു.