കോവിഡ് പ്രതിരോധം നേട്ടമായി; ഇന്ത്യന്‍ ഹോമിയോ മരുന്നുകള്‍ 11 രാജ്യങ്ങളിലേക്ക്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

11 September 2021

കോവിഡ് പ്രതിരോധം നേട്ടമായി; ഇന്ത്യന്‍ ഹോമിയോ മരുന്നുകള്‍ 11 രാജ്യങ്ങളിലേക്ക്

കോട്ടയം: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സാന്നിധ്യം തെളിയിച്ച ഇന്ത്യന്‍ ഹോമിയോപ്പതി മരുന്നുകള്‍ ആഗോളതലത്തില്‍ ഹോമിയോപ്പതി ചികിത്സയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് അവസരമൊരുക്കുന്നു. ആയുഷ് മന്ത്രാലയത്തിലൂടെ പാരമ്പര്യ സമ്പ്രദായങ്ങളോട് ഏകോപിപ്പിച്ച് ഹോമിയോപ്പതിക്ക് നല്‍കിയ പ്രചാരണം കൂടാതെ രാജ്യാന്തര തലത്തില്‍ സഹകരണം ഉറപ്പിച്ച് ഹോമിയോപ്പതി രംഗത്ത് ഉണര്‍വുണ്ടാക്കാനാണ് ശ്രമം. ഇതനുസരിച്ച് വിദേശ സര്‍വകലാശാലകളുമായി 11 ധാരണാപത്രം ഒപ്പിട്ടു.
കോവിഡുകാലത്ത് ഹോമിയോപ്പതിയിലൂടെ രാജ്യത്തുണ്ടായ നേട്ടാമാണ് ഇവയ്ക്ക് തുണയായത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആഴ്സനിക് ആല്‍ബം എന്ന മരുന്ന് വിവിധ സംസ്ഥാനങ്ങളില്‍ ആയുഷ് മന്ത്രാലയത്തിന്‍റെ അംഗീകാരത്തോടെ നല്‍കുന്നുണ്ട്. കൂടാതെ കോവിഡ് രോഗികളുടെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ചികിത്സ നിര്‍ണയിച്ച് രോഗമുക്തി നേടിയ അനുഭവങ്ങളുമുണ്ട്. എല്ലാ ജില്ലാ ഹോമിയോ ആശുപത്രികളിലും ഇതിനായി പ്രത്യേക വിഭാഗം ആയുഷ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
സംയുക്ത പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും തുണയാകുന്ന അന്ത്രാഷ്ട്രശ്രമങ്ങള്‍ക്ക് കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയാണ് മുന്‍കൈയെടുത്തത്. വിവിധ വിദേശ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ ഹോമിയോപ്പതിയുടെ ചെയര്‍ സ്ഥാപിച്ച് ഗവേഷണ പഠനങ്ങളെ ത്വരിതപ്പെടുത്താനും പദ്ധതിയൊരുക്കും.
ഷാരെ സെഡെക്ക് മെഡിക്കല്‍ സെന്‍റര്‍ (ഇസ്രായേല്‍), യൂണിവേഴ്സിറ്റി ഡാഡ് മൈമൊണിഡസ് (അര്‍ജന്‍റീന), ഒന്‍റാറിയോ ഹോമിയോപ്പതി കോളജ് (കാനഡ), വിസ്ഹോം- സയന്‍റിഫിക് സൊസൈറ്റി ഫോര്‍ ഹോമിയോപ്പതി (ജര്‍മനി), ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോ (ബ്രസീല്‍), നാഷണല്‍ സെന്‍റര്‍ ഫോര്‍ നാച്ചുറല്‍ പ്രൊഡക്ട്സ് റിസര്‍ച്ച് (യുഎസ്‍എ), ഹോമിയോപ്പതി ഫാര്‍മക്കോപ്പിയ കണ്‍വെന്‍ഷന്‍ ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്എ), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റഗ്രേറ്റീവ് മെ‍ഡിസിന്‍ (ഓസ്ട്രേലിയ), ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ഹിസ്റ്ററി ഓഫ് മെഡിസിന്‍- റോബര്‍ട്ട് ബോഷ് ഫൗണ്ടേഷന്‍ (ജര്‍മനി), റോയല്‍ ലണ്ടന്‍ ഹോസ്പിറ്റല്‍ ഓഫ് ഇന്‍റഗ്രേറ്റഡ് മെഡിസിന്‍ (യുകെ), നാഷണല്‍ സ്കൂള്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് ഹോമിയോപ്പതി (മെക്സിക്കോ) എന്നിവയാണ് സഹകരിക്കുന്ന സ്ഥാപനങ്ങള്‍.