കോവിഡ്: വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ട്ട​പ്പരി​ശോ​ധ​ന

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

15 July 2021

കോവിഡ്: വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ട്ട​പ്പരി​ശോ​ധ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ്19 ബാ​​​ധി​​​ത​​​രെ വേ​​​ഗ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി പ്ര​​​തി​​​രോ​​​ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഓഗ്‌മെന്‍റഡ് ടെ​​​സ്റ്റിം​​​ഗ് സ്ട്രാ​​​റ്റ​​​ജി പു​​​റ​​​ത്തി​​​റ​​​ക്കി. ​വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 3.75 ല​​​ക്ഷം പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. വ്യാ​​​ഴാ​​​ഴ്ച 1.25 ല​​​ക്ഷം പേ​​​രെയും വെ​​​ള്ളി​​​യാ​​​ഴ്ച 2.5 ല​​​ക്ഷം പേ​​​രെ​​​യും പ​​​രി​​​ശോ​​​ധി​​​ക്കും. തു​​​ട​​​ര്‍​ച്ച​​​യാ​​​യി രോ​​​ഗ​​​ബാ​​​ധ നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന പ്ര​​​ത്യേ​​​ക സ്ഥ​​​ല​​​ങ്ങ​​​ളും പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി​​​യാ​​​യി​​​രി​​​ക്കും പ​​​രി​​​ശോ​​​ധ​​​ന.
ഇ​​​ന്‍​ഫ്ളു​​​വ​​​ന്‍​സ ല​​​ക്ഷ​​​ണ​​​മു​​​ള്ള എ​​​ല്ലാ​​​വ​​​രും, ഗു​​​രു​​​ത​​​ര ശ്വാ​​​സ​​​കോ​​​ശ അ​​​ണു​​​ബാ​​​ധ​​​യു​​​ള്ള​​​വ​​​ര്‍, കോ​​​വി​​​ഡ് രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ല്ലെ​​​ങ്കി​​​ലും പ്ര​​​മേ​​​ഹം, ര​​​ക്താ​​​ദി​​മ​​​ര്‍​ദം തു​​​ട​​​ങ്ങി​​​യ ഗു​​​രു​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ര്‍, ജ​​​ന​​​ക്കൂ​​​ട്ട​​​വു​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ല്‍ ന​​​ട​​​ത്തു​​​ന്ന 45 വ​​​യ​​​സി​​​ന് താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ര്‍, വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ത്ത 45 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ര്‍, കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​മാ​​​യി സ​​​മ്പ​​​ര്‍​ക്ക​​​മു​​​ള്ള​​​വ​​​ര്‍, ഒ​​​പി​​​യി​​​ലെ എ​​​ല്ലാ രോ​​​ഗി​​​ക​​​ളും, കോ​​​വി​​​ഡി​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ള്‍​ക്ക് ചി​​​കി​​​ത്സ തേ​​​ടു​​​ന്ന രോ​​​ഗി​​​ക​​​ള്‍ (ഡോ​​​ക്ട​​​റു​​​ടെ നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​രം) എ​​​ന്നി​​​വ​​​രെ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാക്കും. അ​​​തേ​​​സ​​​മ​​​യം, കോ​​​വി​​​ഡ് മു​​​ക്ത​​​രാ​​​യ​​​വ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.