കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലെ ന​ഴ്സു​മാ​ര്‍​ക്ക് അ​ല​വ​ന്‍​സ് ന​ല്‍​കാ​ന്‍ തീ​രു​മാ​നം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

17 May 2021

കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലെ ന​ഴ്സു​മാ​ര്‍​ക്ക് അ​ല​വ​ന്‍​സ് ന​ല്‍​കാ​ന്‍ തീ​രു​മാ​നം

കൊ​​​ച്ചി: പ്ര​​​ത്യേ​​​ക കോ​​​വി​​​ഡ് ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ താല്‍ക്കാ​​​ലി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്കു വെ​​​ട്ടി​​​ക്കു​​​റ​​​ച്ച അ​​​ല​​​വ​​​ന്‍​സു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ തീ​​​രു​​​മാ​​​നം. ഇ​​​തി​​​നാ​​​യി 77.42 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ടു സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ, കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ങ്ങി. കോ​​​വി​​​ഡ് ര​​​ണ്ടാം വ്യാ​​​പ​​​ന​​​ഘ​​​ട്ട​​​ത്തി​​​ല്‍ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​ച്ച​​​പ്പോ​​​ള്‍ ജോ​​​ലി​​​ഭാ​​​രം ഇ​​​ര​​​ട്ടി​​​യാ​​​യ ന​​​ഴ്സു​​​മാ​​​ര്‍​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ര്‍ മു​​​ത​​​ല്‍ മു​​​ട​​​ങ്ങി​​​യ അ​​​ല​​​വ​​​ന്‍​സു​​​ക​​​ള്‍ ന​​​ഴ്സു​​​മാ​​​ര്‍​ക്കു വൈ​​​കാ​​​തെ ല​​​ഭി​​​ക്കും. സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കു പു​​​റ​​​മേ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള കോ​​​വി​​​ഡ് ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ഴ്സു​​​മാ​​​രെ എ​​​ന്‍​എ​​​ച്ച്എം ആ​​​ണു നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കോ​​​വി​​​ഡ് ബ്രി​​​ഗേ​​​ഡി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള ന​​​ഴ്സു​​​മാ​​​രി​​​ല്‍​നി​​​ന്നാ​​​ണു ഇ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​മാ​​​സം 24,250 രൂ​​​പ ല​​​ഭി​​​ക്കേ​​​ണ്ട ന​​​ഴ്സു​​​മാ​​​ര്‍​ക്കു ഡി​​​സം​​​ബ​​​ര്‍ മു​​​ത​​​ല്‍ ശ​​​മ്പ​​​ള ഇ​​​ന​​​ത്തി​​​ലു​​​ള്ള 17,000 രൂ​​​പ മാ​​​ത്ര​​​മാ​​​ണു ന​​​ല്‍​കി​​​യ​​​ത്. റി​​​സ്‌​​​ക് അ​​​ല​​​വ​​​ന്‍​സ് ഉ​​​ള്‍​പ്പെ​ടെ ശ​​​രാ​​​ശ​​​രി 7,250 രൂ​​​പ​​​യാ​​​ണ് പ്ര​​​തി​​​മാ​​​സ വേ​​​ത​​​ന​​​ത്തി​​​ല്‍ നി​​​ന്നു കു​​​റ​​​ച്ച​​​ത്. ഈ ​​​തു​​​ക പു​​​തി​​​യ ഉ​​​ത്ത​​​ര​​​വു​​​പ്ര​​​കാ​​​രം ന​​​ഴ്സു​​​മാ​​​ര്‍​ക്കു ല​​​ഭി​​​ക്കും. കോ​​​വി​​​ഡ് ബ്രി​​​ഗേ​​​ഡ് വ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത എ​​​ന്‍​എ​​​ച്ച്എം ന​​​ഴ്സു​​​മാ​​​ര്‍​ക്ക് അ​​​ല​​​വ​​​ന്‍​സ് ന​​​ല്‍​കാ​​​ന്‍ 2020 സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ 22.68 കോ​​​ടി രൂ​​​പ​​​യും ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ 45.32 കോ​​​ടി രൂ​​​പ​​​യും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.