കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് 20,000 കോ​ടി​യു​ടെ പാ​ക്കേ​ജ്

sponsored advertisements

sponsored advertisements

sponsored advertisements

4 June 2021

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് 20,000 കോ​ടി​യു​ടെ പാ​ക്കേ​ജ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സൃ​ഷ്ടി​ച്ച വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​തി​നാ​യി ബ​ജ​റ്റി​ൽ 20,000 കോ​ടി​യു​ടെ ര​ണ്ടാം പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ നേ​രി​ടാ​ൻ 2,800 കോ​ടി രൂ​പ​യും ഉ​പ​ജീ​വ​നം പ്ര​തി​സ​ന്ധി​യി​ലാ​യ​വ​ര്‍​ക്ക് നേ​രി​ട്ട് പ​ണം കൈ​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി 8900 കോ​ടി രൂ​പ​യും അ​നു​വ​ദി​ക്കും. സാ​മ്പ​ത്തി​ക പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി വി​വി​ധ ലോ​ണു​ക​ള്‍, പ​ലി​ശ, സ​ബ്സി​ഡി എ​ന്നി​വ​യ്ക്കാ​യി 8300 കോ​ടി​യും ഈ ​പാ​ക്കേ​ജി​ലൂ​ടെ ല​ഭ്യ​മാ​ക്കും. എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും 10 ബെ​ഡു​ള്ള ഐ​സ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ സ​ജ്ജീ​ക​രി​ക്കും. ഒ​രു കേ​ന്ദ്ര​ത്തി​നു മൂ​ന്നു കോ​ടി ചെ​ല​വു​വ​രും. 636.5 കോ​ടി രൂ​പ ആ​കെ ചെ​ല​വു വ​രു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.
‌തി​രു​വ​ന​ന്ത​പു​രം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഐ​സൊ​ലേ​ഷ​ൻ ബ്ലോ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 50 കോ​ടി അ​നു​വ​ദി​ച്ചു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​ത്യേ​ക ബ്ലോ​ക്ക് ആ​രം​ഭി​ക്കും. പീ​ഡി​യാ​ട്രി​ക് ഐ​സി​യു കി​ട​ക്ക​ൾ വ​ർ​ധി​പ്പി​ക്കും. 150 മെ​ട്രി​ക് ട​ൺ ശേ​ഷി​യു​ള്ള ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.