കോ​വി​ഷീ​ല്‍​ഡ്: 84 ദി​വ​സം ഇ​ട​വേ​ള എ​ന്തിനെന്നു ഹൈക്കോടതി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

25 August 2021

കോ​വി​ഷീ​ല്‍​ഡ്: 84 ദി​വ​സം ഇ​ട​വേ​ള എ​ന്തിനെന്നു ഹൈക്കോടതി

കൊ​​​ച്ചി: കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​ന്‍റെ ര​​​ണ്ടാം ഡോ​​​സ് എ​​​ടു​​​ക്കാ​​​ന്‍ 84 ദി​​​വ​​​സ​​​ത്തെ ഇ​​​ട​​​വേ​​​ള എ​​​ന്തി​​​നാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു നി​​​ര്‍​ദേ​​​ശി​​​ച്ചു. വാ​​​ക്സി​​​ന്‍റെ ല​​​ഭ്യ​​​ത​​​യാ​​​ണോ അ​​​തോ ഫ​​​ല​​​പ്രാ​​​പ്തി​​​യാ​​​ണോ ഇ​​​ട​​​വേ​​​ള നി​​​ശ്ച​​​യി​​​ച്ച​​​തി​​​നു മാ​​​ന​​​ദ​​​ണ്ഡ​​​മെ​​​ന്ന് കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ജ​​​സ്റ്റീ​​​സ് പി.​​​ബി. സു​​​രേ​​​ഷ്കു​​​മാ​​​ര്‍ ചോദിച്ചു. കി​​റ്റെ​​ക്സ് ക​​​മ്പ​​​നി​​​യി​​​ലെ 12,000 ത്തോ​​​ളം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ആ​​​ദ്യ ഡോ​​​സ് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി 45 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ല്‍ ര​​​ണ്ടാം ഡോ​​​സ് ന​​​ല്‍​കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കു​​ ന​​​ല്‍​കാ​​​ന്‍ 93 ല​​​ക്ഷം ചെ​​​ല​​​വി​​​ട്ട് ര​​​ണ്ടാം ഡോ​​​സ് വാ​​​ക്സി​​​ന്‍ വാ​​​ങ്ങിയിട്ടു​​​ണ്ടെ​​​ന്നും അ​​​നു​​​മ​​​തി ന​​​ല്‍​ക​​​ണ​​​മെ​​​ന്നു​​​മാ​​​ണു ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​വ​​​ശ്യം. ഈ​ ​​ആ​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച് മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​ക്കും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​ക്കും അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും മ​​​റു​​​പ​​​ടി ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​ന്നു. നേ​​​ര​​​ത്തെ ഹ​​​ര്‍​ജി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​രാ​​​ണ് വാ​​​ക്സി​​​ന്‍ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ര്‍​ന്നാ​​​ണ് കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്. കോ​​​വി​​​ഡി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള വാ​​​ക്‌​​​സി​​​ന്‍റെ ആ​​​ദ്യ ഡോ​​​സ് എ​​​ടു​​​ത്ത് 45 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ് ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സ് കു​​​ത്തി​​​വ​​യ്​​​ക്കാ​​​മെ​​​ന്നാ​​​ണ് ആ​​​ദ്യം മാ​​​ര്‍ഗ​​​നി​​​ര്‍​ദേ​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ട് ഇ​​​തു 84 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ് ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സ് എ​​​ടു​​​ത്താ​​​ല്‍ മ​​​തി​​​യെ​​​ന്ന ത​​​ര​​​ത്തി​​​ല്‍ പു​​​തു​​​ക്കി. ഇ​​​തി​​​നെ​​​യാ​​​ണ് ഹ​​​ര്‍​ജി​​​യി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​ത്.