ക്രി​സ്ത്യ​ന്‍ നാ​ടാ​ര്‍ വി​ഭാ​ഗ​ത്തെ ഒ​ബി​സി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യതിനു സ്റ്റേ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 August 2021

ക്രി​സ്ത്യ​ന്‍ നാ​ടാ​ര്‍ വി​ഭാ​ഗ​ത്തെ ഒ​ബി​സി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യതിനു സ്റ്റേ

കൊ​​​​ച്ചി: ക്രി​​​​സ്ത്യ​​​​ന്‍ നാ​​​​ടാ​​​​ര്‍ വി​​​​ഭാ​​​​ഗ​​​​ത്തെ ഒ​​​​ബി​​​​സി ലി​​​​സ്റ്റി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​രി​​​ന്‍റെ ന​​​​ട​​​​പ​​​​ടി ഹൈ​​​​ക്കോ​​​​ട​​​​തി സ്റ്റേ ​​​​ചെ​​​​യ്തു. ഹി​​​​ന്ദു നാ​​​​ടാ​​​​ര്‍, സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ യു​​​​ണൈ​​​​റ്റ​​​​ഡ് ച​​​​ര്‍​ച്ച് (എ​​​​സ്‌​​​​ഐ​​​​യു​​​​സി) എ​​​ന്നീ നാ​​​ടാ​​​ർ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് നേ​​​ര​​​ത്തേ സം​​​വ​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ക്രി​​​​സ്ത്യ​​​​ന്‍ നാ​​​​ടാ​​​​ര്‍ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെക്കൂ​​​ടി ഒ​​​​ബി​​​​സി പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​ സം​​​​വ​​​​ര​​​​ണം അ​​​​നു​​​​വ​​​​ദി​​​ച്ച സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ എ​​​​സ്. കു​​​​ട്ട​​​​പ്പ​​​​ന്‍ ചെ​​​​ട്ടി​​​​യാ​​​​ര്‍, അ​​​​ക്ഷ​​​​യ് എ​​​​സ്. ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ർ​​​ജി​​​​യി​​​​ലാ​​​​ണു ജ​​​​സ്റ്റീ​​​​സ് പി.​​​​ബി. സു​​​​രേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ്. ജ​​​​യ്ശ്രീ ല​​​​ക്ഷ്മ​​​​ണ്‍ റാ​​​​വു പാ​​​​ട്ടീ​​​​ല്‍ കേ​​​​സി​​​​ലെ ഉ​​​​ത്ത​​​​ര​​​​വ് പ്ര​​കാ​​രം പി​​​​ന്നാ​​​​ക്ക പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ക്ക​​​​ല്‍ ന​​​​ട​​​​ത്താ​​​​ന്‍ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 102 -ാം ഭേ​​​​ദ​​​​ഗ​​​​തി​​ അ​​നു​​സ​​രി​​ച്ച് രാ​​​​ഷ്‌ട്ര​​​​പ​​​​തി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ന​​​​ട​​​​പ​​​​ടി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്ട്യാ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.
രാ​​​​ഷ്‌ട്ര​​​​പ​​​​തി​​​​ക്കാ​​​​ണു പി​​​​ന്നാ​​​​ക്ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​മെ​​​​ന്നു ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ വാ​​​​ദി​​​​ച്ചു. ഈ ​​​​വാ​​​​ദം പ്രാ​​ഥ​​​​മി​​​​ക​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം. ​​​ഹ​​​​ര്‍​ജി തീ​​​​ര്‍​പ്പാ​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​ര​​​​മു​​​​ള്ള തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്റ്റേ ​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ഹ​​​​ര്‍​ജി​​​​ക്കാ​​​​രു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല ആ​​​​വ​​​​ശ്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് സ്റ്റേ. ​​ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ശ​​​​ദ​​​​മാ​​​​യ വാ​​​​ദം കേ​​​​ള്‍​ക്കും. ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു തൊ​​​​ട്ടു​​​​മു​​​​മ്പാ​​​​ണു ക്രി​​​​സ്ത്യ​​​​ന്‍ നാ​​​​ടാ​​​​ര്‍ വി​​​​ഭാ​​​​ഗ​​​​ത്തെ ഒ​​​​ബി​​​​സി ലി​​​​സ്റ്റി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.