ക​​രി​​പ്പൂ​​ർ സ്വ​​​ര്‍​ണ​​ക്ക​​​ട​​​ത്ത്: ബു​​​ദ്ധി​​കേ​​​ന്ദ്രം അ​​​ര്‍​ജു​​​ന്‍ ആ​​യ​​ങ്കിയെന്ന് ക​​​സ്റ്റം​​​സ്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

30 June 2021

ക​​രി​​പ്പൂ​​ർ സ്വ​​​ര്‍​ണ​​ക്ക​​​ട​​​ത്ത്: ബു​​​ദ്ധി​​കേ​​​ന്ദ്രം അ​​​ര്‍​ജു​​​ന്‍ ആ​​യ​​ങ്കിയെന്ന് ക​​​സ്റ്റം​​​സ്

കൊ​​​ച്ചി: ക​​രി​​പ്പൂ​​ർ സ്വ​​​ര്‍​ണ​​ക്ക​​​ട​​​ത്തി​​​ന്‍റെ ബു​​​ദ്ധി​​കേ​​​ന്ദ്രം അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി ആ​​ണെ​​ന്നും കേ​​സി​​ലെ ഇ​​യാ​​ളു​​ടെ പ​​​ങ്ക് തെ​​​ളി​​​യി​​​ക്കു​​​ന്ന ഫോ​​​ണ്‍ രേ​​​ഖ​​​ക​​​ള്‍, വാ​​​ട്ട്‌​​​സാ​​​പ്പ് ചാ​​​റ്റു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​ടെ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്നും കോ​​​ട​​​തി​​​യി​​​ല്‍ ക​​സ്റ്റം​​സ് വ്യ​​ക്ത​​മാ​​ക്കി. കേ​​സി​​ൽ സ്വ​​​ര്‍​ണ​​​വു​​​മാ​​​യി അ​​റ​​സ്റ്റി​​ലാ​​യ ഷെ​​​ഫീ​​​ഖ് ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന വി​​​വ​​​രം അ​​​ര്‍​ജു​​​ന് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നെ​​ന്നും പ്ര​​തി​​യെ ക​​സ്റ്റ​​ഡി​​യി​​ൽ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​സ്റ്റം​​​സ് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ല്‍ പ​​റ​​യു​​ന്നു.
എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ. ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ അ​​​ര്‍​ജു​​​നെ 14 ദി​​വ​​സ​​ത്തേ​​ക്കു ക​​സ്റ്റം​​സി​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു. ഉ​​​റ​​​വി​​​ട​​​മി​​​ല്ലാ​​​ത്ത പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ഡം​​​ബ​​​ര ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് അ​​ർ​​ജു​​നെ​​ന്നു ക​​സ്റ്റം​​സ് പ​​റ​​ഞ്ഞു. അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ഇ​​യാ​​ൾ സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നി​​ല്ല. വ്യാ​​​ജ മൊ​​​ഴി​​​ക​​​ളാ​​​ണ് ന​​​ല്‍​കു​​​ന്ന​​ത്. ഫോ​​​ണ്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള തെ​​​ളി​​​വു​​​ക​​​ള്‍ ന​​​ശി​​​പ്പി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​യ​​​ത്. അ​​​ര്‍​ജു​​​ന്‍ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന കാ​​ർ മു​​​ന്‍ ഡി​​​വൈ​​​എ​​​ഫ്ഐ നേ​​​താ​​​വ് സ​​​ജേ​​​ഷി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള​​താ​​ണെ​​ങ്കി​​ലും യ​​ഥാ​​ർ​​ഥ ഉ​​ട​​മ അ​​ർ​​ജു​​ൻ​​ത​​ന്നെ​​യാ​​ണ്. അ​​​ര്‍​ജു​​​ന്‍റെ ബിനാ​​​മി​​​യാ​​​ണു സ​​​ജേ​​​ഷെ​​ന്നും ഹ​​​ർ​​​ജി​​​യി​​​ല്‍ പ​​റ​​യു​​ന്നു.