ഗ്രൂ​പ്പ് രാ​ഷ്ട്രീ​യം കോ​ൺ​ഗ്ര​സ് അ​ടി​ത്ത​റ ത​ക​ർ​ത്തു: രാജ്മോഹന്‍ ഉ​ണ്ണി​ത്താ​ൻ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

21 May 2021

ഗ്രൂ​പ്പ് രാ​ഷ്ട്രീ​യം കോ​ൺ​ഗ്ര​സ് അ​ടി​ത്ത​റ ത​ക​ർ​ത്തു: രാജ്മോഹന്‍ ഉ​ണ്ണി​ത്താ​ൻ

കാ​സ​ർ​ഗോ​ഡ്: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന നേ​താ​വും എം​പി​യു​മാ​യ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍. പാ​ര്‍​ട്ടി​യോ​ട് കൂ​റും ആ​ത്മാ​ര്‍​ഥ​ത​യു​മു​ള്ള പു​തു​ത​ല​മു​റ​യെ വ​ള​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യാ​കും ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് ഉ​ണ്ണി​ത്താ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഗ്രൂ​പ്പ് രാ​ഷ്ട്രീ​യം കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ത്തു. പൂ​ച്ച​യ്ക്കാ​ര് മ​ണി​കെ​ട്ടും എ​ന്ന​താ​ണ് പ്ര​ശ്‌​നം. പ​റ​യാ​ന്‍ ആ​ര്‍​ക്കും ധൈ​ര്യ​മി​ല്ല. എ​ല്ലാ​വ​രും സ്വ​യം മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​ക​ണം. ഗു​ണ​പ​ര​മാ​യ മാ​റ്റം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്ര്യം നേ​ടി​ത്ത​ന്ന പാ​ര്‍​ട്ടി​ക്ക് കേ​ര​ള​ത്തി​ല്‍ ഒ​രു ഘ​ട​കം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ച​രി​ത്ര​ത്തി​ല്‍ എ​ഴു​തേ​ണ്ടി വ​രുമെ​ന്നും ഉ​ണ്ണി​ത്താ​ന്‍ തു​റ​ന്ന​ടി​ച്ചു.