ഗ​ണേ​ഷ് കുമാറി​നെതിരെ മുഖ്യമന്ത്രിയെ കണ്ടത് കുടുംബപ്രശ്നം കാരണമെന്ന് സഹോദരി

sponsored advertisements

sponsored advertisements

sponsored advertisements

19 May 2021

ഗ​ണേ​ഷ് കുമാറി​നെതിരെ മുഖ്യമന്ത്രിയെ കണ്ടത് കുടുംബപ്രശ്നം കാരണമെന്ന് സഹോദരി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ബി ​​​നേ​​​താ​​​വ് കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​റി​​​നെ ര​​​ണ്ടാം പി​​​ണ​​​റാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തി​​​രു​​​ന്ന​​​ത്, കു​​​ടും​​​ബ സ്വ​​​ത്തു ത​​​ർ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ഹോ​​​ദ​​​രി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെത്തുട​​​ർ​​​ന്നെ​​​ന്നു സൂ​​​ച​​​ന. അ​​​ടു​​​ത്തി​​​ടെ അ​​​ന്ത​​​രി​​​ച്ച ആ​​​ർ. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടെ ഒ​​​സ്യ​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് അ​​​ട​​​ക്കം ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​മാ​​​ണ് ഗ​​​ണേഷ് കു​​​മാ​​​റി​​​ന്‍റെ ആ​​​ദ്യ ടേം ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തി​​​നു വി​​​ല​​​ങ്ങു​​​ത​​​ടി​​​യാ​​​യ​​​തെ​​​ന്നാ​​​ണു വി​​​വ​​​രം. ആ​​​ർ. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടെ സ്വ​​​ത്തു ഭാ​​​ഗം ചെ​​​യ്യു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​സ്യ​​​ത്തി​​​ൽ മ​​​ക​​​ൻ കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ർ കൃ​​​ത്രി​​​മം കാ​​​ട്ടി​​​യെന്നാരോപിച്ച് മ​​​ക​​​ളും ഗ​​​ണേ​​​ഷി​​​ന്‍റെ മൂ​​​ത്ത സ​​​ഹോ​​​ദ​​​രിയുമായ ഉ​​​ഷയും ഭ​​​ർ​​​ത്താ​​​വും വി​​​ര​​​മി​​​ച്ച ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു​​​മാ​​​യ കെ. ​​​മോ​​​ഹ​​​ൻ​​​ദാ​​​സും ക​​​ഴി​​​ഞ്ഞ 15ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​യും ക​​​ണ്ടി​​​രു​​​ന്നു. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടെ വി​​​ൽ​​​പ്പ​​​ത്ര​​​ത്തി​​​ൽ ര​​​ണ്ടു പെ​​​ണ്‍​മ​​​ക്ക​​​ൾ​​​ക്കും കൂ​​​ടു​​​ത​​​ൽ സ്വ​​​ത്തു ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യും എ​​​ന്നാ​​​ൽ, അ​​​വ​​​സാ​​​ന കാ​​​ല​​​ത്തു പ​​​രി​​​ച​​​രി​​​ച്ചി​​​രു​​​ന്ന മ​​​ക​​​ൻ ഗ​​​ണേഷ് കു​​​മാ​​​ർ ഒ​​​സ്യ​​​ത്തി​​​ൽ കൃ​​​ത്രി​​​മം ന​​​ട​​​ത്തി​​​യെ​​​ന്നു​​​മാ​​​ണു പ​​​രാ​​​തി​​​പ്പെ​​​ട്ട​​​ത്. ഗ​​​ണേ​​​ഷി​​​നെ​​​തി​​​രേ​​​യു​​​ള്ള വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും പ​​​രാ​​​തി​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം.
ഒ​​​റ്റയംഗം മാ​​​ത്ര​​​മു​​​ള്ള ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ൾ​​​ക്ക് മ​​​ന്ത്രി​​​സ്ഥാ​​​നം വീ​​​തം വ​​​ച്ചു ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ കെ.​​​ബി. ഗ​​​ണേഷ് കു​​​മാ​​​റി​​​നെ ആ​​​ദ്യ ടേ​​​മി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, പ​​​രാ​​​തി വ​​​ന്ന​​​തോ​​​ടെ ഗ​​​ണേ​​​ഷി​​​നെ ആ​​​ദ്യടേ​​​മി​​​ൽ നി​​​ന്നു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രാ​​​തി പ​​​രി​​​ഹ​​​രി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മാ​​​കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക​​​യെ​​​ന്നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പാ​​​ർ​​​ട്ടി​​​യും ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​മെ​​​ന്നാ​​​ണു വി​​​വ​​​രം. എ​​​ന്നാ​​​ൽ, പ​​​രാ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​തി​​​ക​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്നും മ​​​ന്ത്രി സ്ഥാ​​​നം ര​​​ണ്ടാംത​​​വ​​​ണ ല​​​ഭി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നു​​​മാ​​​ണ് ഗ​​​ണേഷ് കു​​​മാ​​​റി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.