ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു

sponsored advertisements

sponsored advertisements

sponsored advertisements

16 July 2021

ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു

കൊ​ല്ലം: പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി. ​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ അ​ക്ര​മം. കേ​ര​ളാ കോ​ൺ​ഗ്ര​സ് ബി ​പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. അ​ക്ര​മി​യെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. വെ​ട്ടേ​റ്റ ബി​ജു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജൂണ്‍ 16നു രാ​വി​ലെ ആ​റോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ ആ​ൾ അ​ക്ര​മം ന​ട​ത്തി​യ​ത്. അ​ക്ര​മം ന​ട​ത്തി​യ ആ​ള്‍​ക്ക് മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. നി​ല​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ് അ​ക്ര​മി​യു​ള്ള​ത്. ഇ​യാ​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.