ജലീലിനെ തള്ളി സിപിഎമ്മും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

9 September 2021

ജലീലിനെ തള്ളി സിപിഎമ്മും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ൽ മു​​​സ്‌​​ലിം ലീ​​​ഗ് നേ​​​താ​​​വ് പി.​​​കെ.​​​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്കും മ​​​ക​​​നും കോ​​​ടി​​​ക​​​ളു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ണ്ടെ​​​ന്നും ഇ​​​ത് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​‌ക‌്ട​​​റേ​​​റ്റ് (ഇ​​​ഡി) അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു​​​ള്ള കെ.​​​ടി.​​​ ജ​​​ലീ​​​ൽ എം​​​എ​​​ൽ​​​എ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​നു ചെ​​​വി​​​കൊ​​​ടു​​​ക്കാ​​​തെ സി​​​പി​​​എം. സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പ​​​രാ​​​തി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തു വ​​​കു​​​പ്പു ത​​​ല​​​ത്തി​​​ൽ ത​​​ന്നെ സം​​​വി​​​ധാ​​​ന​​​മു​​​ള്ള​​​പ്പോ​​​ൾ ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ജ​​​ലീ​​​ലി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു സി​​​പി​​​എം നേ​​​തൃ​​​ത്വം. ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ജ​​​ലീ​​​ലി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​തൃ​​​പ്തി​​​യും അ​​​റി​​​യി​​​ച്ചു.
കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ രാ​​​ഷ‌്ട്രീ​​​യ​​​മാ​​​യാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​ക്ഷേ​​​പ​​​മാ​​​ണു സി​​​പി​​​എ​​​മ്മി​​​നു​​​ള്ള​​​ത്. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​സു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ഇ​​​ഡി അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ സി​​​പി​​​എം എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ​​​യൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ രാ​​​ഷ‌്ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രെ​​​യാ​​​ണെ​​​ങ്കി​​​ൽ പോ​​​ലും കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​തു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്നു ക​​​ണ്ടാ​​​ണു ജ​​​ലീ​​​ലി​​​നു സി​​​പി​​​എം കൈ​​​കൊ​​​ടു​​​ക്കാ​​​ത്ത​​​ത്.
സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ സാമ്പ​​​ത്തി​​​ക​​​മാ​​​യ പ​​​രാ​​​തി ഇ​​​ഡി അ​​​ന്വേ​​​ഷി​​​ച്ചാ​​​ൽ ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നും സി​​​പി​​​എ​​​മ്മി​​​നും അ​​​റി​​​യാം. അ​​​തു​​​കൊ​​​ണ്ടാ​​​ണു പ്ര​​​തി​​​ഭാ​​​ഗ​​​ത്തു പി.​​​കെ.​​​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യാ​​​ണെ​​​ങ്കി​​​ലും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഇ​​​ഡി വേ​​​ണ്ടാ​​​യെ​​​ന്നു സി​​​പി​​​എം പ​​​റ​​​യാ​​​തെ പ​​​റ​​​യു​​​ന്ന​​​ത്. വി​​​ഷ​​​യം ഇ​​​പ്പോ​​​ൾ ബി​​​ജെ​​​പി ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ലാ​​​വ്‌​​​ലി​​​ൻ കേ​​​സി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ പി.​​​കെ.​​​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി സ​​​ഹാ​​​യി​​​ച്ച​​​തു​​​കൊ​​​ണ്ടാ​​​ണു ജ​​​ലീ​​​ലി​​​നെ​​​തി​​​രേ സി​​​പി​​​എം തി​​​രി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു ബി​​​ജെ​​​പി ആ​​​രോ​​​പ​​ണം.