ജ​യി​ൽ മോ​ചി​ത​നാ​യി ബെ​ക്സ് കൃ​ഷ്ണ​ൻ നാ​ട്ടി​ലെ​ത്തി

sponsored advertisements

sponsored advertisements

sponsored advertisements

9 June 2021

ജ​യി​ൽ മോ​ചി​ത​നാ​യി ബെ​ക്സ് കൃ​ഷ്ണ​ൻ നാ​ട്ടി​ലെ​ത്തി

കൊ​ച്ചി: വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ടു അ​ബു​ദാ​ബി​യി​ലെ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന തൃ​ശൂ​ർ പു​ത്ത​ൻ​ചി​റ സ്വ​ദേ​ശി ചെ​റ​വ​ട്ട ബെ​ക്സ് കൃ​ഷ്ണ​ൻ ജ​യി​ൽ മോ​ചി​ത​നാ​യി നാ​ട്ടി​ലെ​ത്തി. ജൂണ്‍ 8ന് രാ​ത്രി 8.20ന് ​അ​ബു​ദാ​ബി​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട് ജൂണ്‍ 9ന് പു​ല​ര്‍​ച്ചെ 1.45ന് ​കൊ​ച്ചി​യി​ലെ​ത്തി​യ ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ലാ​ണ് ബെ​ക്‌​സ് ജ​നി​ച്ച മ​ണ്ണി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. മ​ക​ന്‍ അ​ദ്വൈ​തും ഭാ​ര്യ വീ​ണ​യും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കൃ​ഷ്ണ​നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ സു​ഡാ​നീ​സ് ബാ​ല​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട നാ​ല്പ​ത്ത​ഞ്ചു​കാ​ര​ന്‍റെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ​തു ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ്. യൂ​സ​ഫ​ലി ദ​യാ​ധ​ന​മാ​യി (ബ്ല​ഡ് മ​ണി) ഒ​രു കോ​ടി രൂ​പ (അ​ഞ്ചു​ല​ക്ഷം ദി​ർ​ഹം) കെ​ട്ടി​വ​ച്ചാ​ണു ബെ​ക്സ് കൃ​ഷ്ണ​നെ വ​ധ​ശി​ക്ഷ​യി​ൽ​നി​ന്നു ര​ക്ഷി​ച്ച​ത്.
2012ൽ ​അ​ബു​ദാ​ബി മു​സ​ഫ​യി​ൽ വാ​ഹ​ന​മി​ടി​ച്ച് സു​ഡാ​ൻ ബാ​ല​ൻ മ​രി​ച്ച കേ​സി​ലാ​ണു ബ്ല​ഡ് മ​ണി​യാ​യി ഒ​രു കോ​ടി രൂ​പ അ​ട​യ്ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഈ ​തു​ക​യാ​ണു യൂ​സ​ഫ​ലി അ​ട​ച്ച് ബെ​ക്സി​നെ മോ​ചി​പ്പി​ച്ച​ത്. 2012 സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​യി​രു​ന്നു അ​ബു​ദാ​ബി​യി​ൽ ബെ​ക്സി​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ച്ച സം​ഭ​വം. ജോ​ലി സം​ബ​ന്ധ​മാ​യി മു​സ​ഫ​യി​ലേ​ക്കു പോ​കുമ്പോ​ഴാ​യി​രു​ന്ന കാ​റ​പ​ക​ടം.