ടി​ക്ക​റ്റ് വാ​യി​ക്കാ​നാവണമെന്നു കെ​എ​സ്ആ​ര്‍​ടി​സി​ക്കു നി​ര്‍​ദേ​ശം

sponsored advertisements

sponsored advertisements

sponsored advertisements

4 August 2021

ടി​ക്ക​റ്റ് വാ​യി​ക്കാ​നാവണമെന്നു കെ​എ​സ്ആ​ര്‍​ടി​സി​ക്കു നി​ര്‍​ദേ​ശം

കൊ​​​ച്ചി: യാ​​​ത്ര​​​ക്കാ​​​ര്‍ക്കു വാ​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ന​​​ല്‍​ക​​​ണ​​​മെ​​​ന്നു കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യോ​​ടു ജി​​​ല്ലാ ഉ​​​പ​​​ഭോ​​​ക്തൃ ത​​​ര്‍​ക്ക​​​പ​​​രി​​​ഹാ​​​ര ക​​​മ്മീ​​​ഷ​​​ന്‍. ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്തി​​​ട്ടും യാ​​​ത്ര ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യാ​​​തെ വ​​​ന്ന​ യാ​​​ത്ര​​​ക്കാ​​​ര​​​നു പ​​ണം തി​​​രി​​​ച്ചു ​ന​​​ല്‍​കാ​​​നും ക​​​മ്മീ​​​ഷ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ആ​​​ലു​​​വ സ്വ​​​ദേ​​​ശി അ​​​ഡ്വ. റ​​​സ​​​ല്‍ ജോ​​​യി സ​​​മ​​​ര്‍​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു വ​​​രു​​​ന്ന​​​തി​​​നാ​​​യി മ​​​ള്‍​ട്ടി ആ​​​ക്‌​​​സി​​​ല്‍ വോ​​​ള്‍​വോ ബ​​​സി​​​ല്‍ ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്‌​​​തെ​​​ങ്കി​​​ലും ബ​​​സ് നേ​​​ര​​​ത്തെ പു​​​റ​​​പ്പെ​​​ട്ട​​​തി​​​നാ​​​ല്‍ യാ​​​ത്ര ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. എ​​​ന്നാ​​​ല്‍, കൃ​​​ത്യ​​​സ​​​മ​​​യ​​​ത്താ​​​ണ് ബ​​​സ് പു​​​റ​​​പ്പെ​​​ട്ട​​​തെ​​​ന്നും വീ​​​ഴ്ച യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റേ​​​താ​​ണെ​​​ന്നും കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബോ​​​ധി​​​പ്പി​​​ച്ചു. ഈ ​​വാ​​ദം ത​​ള്ളി​​യ ക​​മ്മീ​​ഷ​​ൻ, യാ​​​ത്രാ​​​ക്കൂ​​​ലി​​​യാ​​​യി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഈ​​​ടാ​​​ക്കി​​​യ 931 രൂ​​​പ 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം യാ​​​ത്ര​​​ക്കാ​​​ര​​​ന് തി​​​രി​​​ച്ചു​​​ന​​​ല്‍​കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ടു​​ക​​യാ​​യി​​രു​​ന്നു.