ഡി​​​​സി​​​​സി പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന​​​​യിൽ പൊരിഞ്ഞ പോര്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

30 August 2021

ഡി​​​​സി​​​​സി പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന​​​​യിൽ പൊരിഞ്ഞ പോര്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഡി​​​​സി​​​​സി പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​നാ പ​​​​ട്ടി​​​​ക പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ ക​​​​ലാ​​​​പം. വേ​ണ്ട​ത്ര ച​ർ​ച്ച​ക​ളോ കൂ​ടി​യാ​ലോ​ച​ന​ക​ളോ ന​ട​ത്താ​തെ​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ഡി​സി​സി അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​തെ​ന്നാ​രോ​പി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ നേ​രി​ട്ടു രം​ഗ​ത്തെ​ത്തി.
പ​​​​ട്ടി​​​​ക പ​​​​ര​​​​സ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യും ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ചും ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി അ​​​​ട​​​​ക്ക​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത് സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വ​​​​ത്തെ ഞെ​​​​ട്ടി​​​​ച്ചെ​​​​ങ്കി​​​​ലും തൊ​​​​ട്ടുപി​​​​ന്നാ​​​​ലെ മ​​​​റു​​​​പ​​​​ടി​​​​യു​​​​മാ​​​​യി കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും എ​​​​ത്തി​​​​യ​​​​ത് പോ​​​​രി​​​​ന് ആ​​​​ക്കം കൂ​​​​ട്ടി. ഇ​​​​തോ​​​​ടെ എ ​​​​ഗ്രൂ​​​​പ്പ് നേ​​​​താ​​​​വ് ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യും ഐ ​​​​വി​​​​ഭാ​​​​ഗം നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യും ഒ​​​​രു വ​​​​ശ​​​​ത്തും കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​നും വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും മ​​​​റു​​​​വ​​​​ശ​​​​ത്തു​​​​മാ​​​​യി പോ​​​​രു ക​​​​ന​​​​ത്തു. എ​​​​ഐ​​​​സി​​​​സി​​​​യു​​​​ടെ സം​​​​ഘ​​​​ട​​​​നാ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലി​​​​ന്‍റെ പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യാ​​​​ണു സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വം മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളെ വെ​​​​ട്ടി​​​​യൊ​​​​തു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വും എ, ​​​​ഐ ഗ്രൂ​​​​പ്പു​​​​ക​​​​ൾ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്നു. ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​തെ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യെ​​​​ന്നു ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​നെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ചു പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു നി​​​​ന്നു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നാ​​​​ണ് ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യു​​​​ടെ വി​​​​മ​​​​ർ​​​​ശ​​​​നം. പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു കൂ​​​​ടു​​​​ത​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ളൊ​​​​ന്നും ന​​​​ട​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ആ​​​​രോ​​​​പി​​​​ച്ച​​​​ത്.
മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പ​​​​രോ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ, തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, പി.​​​​ജെ. കു​​​​ര്യ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ അ​​​​ണിനി​​​​ര​​​​ത്താ​​​​നാ​​​​യ​​​​തു നേ​​ട്ട​​മാ​​യ​​താ​​യാ​​ണ് സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ൾ അ​​​​ട​​​​ക്കം എ​​​​ല്ലാ​​​​വ​​​​രു​​​​മാ​​​​യി ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ മുമ്പി​​​​ല്ലാ​​​​ത്ത ച​​​​ർ​​​​ച്ച​​​​ക​​​​ളാ​​​​ണു ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു. തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നും പി.​​​​ജെ. കു​​​​ര്യ​​​​നും സ​​​​മാ​​​​ന​​​​മാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി.
ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം രാ​​​​ത്രി ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക പു​​​​റ​​​​ത്തുവ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചു പ്ര​​​​തി​​​​ക​​​​രി​​​​ച്ച കെ​​​​പി​​​​സി​​​​സി സം​​​​ഘ​​​​ട​​​​നാ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​പി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​റി​​​​നെയും മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് കെ. ​​​​ശി​​​​വ​​​​ദാ​​​​സ​​​​ൻ നാ​​​​യ​​​​രെയും സസ്പെൻഡ് ചെയ്തതി​​​​നെ​​​​തി​​​​രേ​​​​യും മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ൾ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി. ഇ​​​​വ​​​​രു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം പോ​​​​ലും കേ​​​​ൾ​​​​ക്കാ​​​​തെ​​​​യാ​​​​ണു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യും ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യും പ​​​​റ​​​​ഞ്ഞു. ന​​​​ട​​​​പ​​​​ടി അം​​​​ഗീ​​​​ക​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നു കെ.​​​​പി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​റും അ​​​​ച്ച​​​​ട​​​​ക്ക ലം​​​​ഘ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു ശി​​​​വ​​​​ദാ​​​​സ​​​​ൻ നാ​​​​യ​​​​രും ഇ​​​​ന്ന​​​​ലെ​​​​യും ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​തോ​​​​ടെ വീ​​​​ണ്ടും പ​​​​ര​​​​സ്യ പോ​​​​ര് ശ​​​​ക്ത​​​​മാ​​​​യി.