ഡോ​ള​ർ ക​ട​ത്തുകേസിൽ മുഖ്യമന്ത്രിക്കു മൗ​നം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 August 2021

ഡോ​ള​ർ ക​ട​ത്തുകേസിൽ മുഖ്യമന്ത്രിക്കു മൗ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡോ​​​ള​​​ർ ക​​​ട​​​ത്തു​​​കേ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണം ച​​​ർ​​​ച്ച ചെ​​​യ്യാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം വീ​​​ണ്ടും നി​​​യ​​​മ​​​സ​​​ഭ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​വ​​​സ​​​മാ​​​ണു പ്ര​​​തി​​​പ​​​ക്ഷം നി​​​യ​​​മ​​​സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​ത്. പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ പ്ര​​​തി​​​പ​​​ക്ഷം നി​​​യ​​​മ​​​സ​​​ഭാ ക​​​വാ​​​ട​​​ത്തി​​​ൽ അ​​​ഴി​​​മ​​​തിവി​​​രു​​​ദ്ധ മ​​​തി​​​ൽ തീ​​​ർ​​​ത്തു പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ഓഗസ്റ്റ് 13ന് രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ ത​​​ന്നെ പ്ര​​​തി​​​പ​​​ക്ഷം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബ​​​ഹ​​​ളം വ​​​ച്ചു. കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഇ​​​രി​​​ക്കു​​​ന്ന വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. ​​​സ​​​തീ​​​ശ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
എ​​​ന്നാ​​​ൽ, ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള​​​യി​​​ൽ ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യി​​​ല്ലെ​​​ന്നും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ തീ​​​ർ​​​പ്പുക​​​ൽ​​​പ്പി​​​ച്ച​​​താ​​​ണെ​​​ന്നും സ്പീ​​​ക്ക​​​ർ എം.​​​ബി.​​​ രാ​​​ജേ​​​ഷ് വ്യ​​​ക്ത​​​മാ​​​ക്കി. ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ മ​​​ന്ത്രി കെ.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ ക്ഷ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഡോ​​​ള​​​ർ ക​​​ട​​​ത്ത് കേ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി മൗ​​​നം വെ​​​ടി​​​യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ത്തി​​​യു​​​ള്ള ബാ​​​ന​​​റു​​​മാ​​​യി റോ​​​ജി എം.​​​ ജോ​​​ണ്‍, പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി. സ​​​ഭ​​​യി​​​ൽ ബാ​​​ന​​​ർ ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത് ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും പ്ര​​​തി​​​പ​​​ക്ഷ എം​​​എ​​​ൽ​​​എ​​​മാ​​​ർ വ​​​ഴ​​​ങ്ങി​​​യി​​​ല്ല.