ഡ​ബ്ല്യു​ഐ​പി​ആ​ര്‍ എ​ട്ടില്‍ കൂടിയാല്‍ കര്‍ശന ലോക്ഡൗണ്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 August 2021

ഡ​ബ്ല്യു​ഐ​പി​ആ​ര്‍ എ​ട്ടില്‍ കൂടിയാല്‍ കര്‍ശന ലോക്ഡൗണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​വാ​​​ര ഇ​​​ന്‍​ഫ​​​ക്‌ഷ​​​ന്‍ പോ​​​പ്പു​​​ലേ​​​ഷ​​​ന്‍ റേ​​​ഷ്യോ (ഡ​​​ബ്ല്യു​​​ഐ​​​പി​​​ആ​​​ര്‍) എ​​​ട്ടി​​​നു മു​​​ക​​​ളി​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ലോ​​​ക്ഡൗ​​​ണ്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ഡ​​​ബ്ല്യു​​​ഐ​​​പി​​​ആ​​​ര്‍ നി​​​ര​​​ക്ക് 14ല്‍ ​​​കൂ​​​ടു​​​ത​​​ലു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ല്‍ മൈ​​​ക്രോ ക​​​ണ്ടെയ്ൻ​​​മെ​​​ന്‍റ് സോ​​​ണു​​​ക​​​ള്‍ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം വ​​​ര്‍​ധി​​​പ്പി​​​ക്കും. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ മാ​​​സ​​​പൂ​​​ജ​​​യ്ക്ക് പ്ര​​​തി​​​ദി​​​നം 15,000 പേ​​​ര്‍​ക്ക് പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കും. 15ന് ​​​ന​​​ട തു​​​റ​​​ക്കു​​​മ്പോ​​​ള്‍ ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​ൻ എടുത്തവർക്കും 72 മ​​​ണി​​​ക്കൂ​​​റി​​​ന​​​ക​​​മു​​​ള്ള കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​റ്റ് ഉ​​​ള്ള​​​വ​​​ര്‍​ക്കും വെ​​​ര്‍​ച്വ​​​ല്‍ ക്യൂ ​​​വ​​​ഴി ദ​​​ര്‍​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കും. ഓ​​​ണ​​​ത്തി​​​ന് ആ​​​ള്‍​ക്കൂ​​​ട്ട​​​മു​​​ണ്ടാ​​​കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ബീ​​​ച്ചു​​​ക​​​ളി​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​കും. ലൈ​​​സ​​​ന്‍​സ് ഉ​​​ള്ള​​​വ​​​ര്‍​ക്കു മാ​​​ത്ര​​​മാ​​​കും വ​​​ഴി​​​യോ​​​ര​​​ക്ക​​​ച്ച​​​വ​​​ടം അ​​​നു​​​വ​​​ദി​​​ക്കു​​​ക. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ക്കും. ഒ​​​രു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ല്‍ വ്യ​​​ത്യ​​​സ്ത ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ല്‍ ഓ​​​രോ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ​​​യും യോ​​​ഗം വെ​​വ്വേ​​റെ വി​​​ളി​​​ക്കും. ക​​​ട​​​ക​​​ളി​​​ലും മ​​​റ്റും പോ​​​കാ​​​ന്‍ അ​​​ര്‍​ഹ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​മു​​​ള്ള ആ​​​രും ത​​​ന്നെ വീ​​​ട്ടി​​​ലി​​​ല്ലെ​​​ങ്കി​​​ല്‍ വാക്സിൻ എടുക്കാത്തവർക്ക് അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങാ​​​ന്‍ ക​​​ട​​​ക​​​ളി​​​ല്‍ പോ​​​കാം. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള വീ​​​ടു​​​ക​​​ളി​​​ല്‍ ഹോം ​​​ഡെ​​​ലി​​​വ​​​റി ചെ​​​യ്യാ​​​ന്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍ ശ്ര​​​ദ്ധി​​​ക്ക​​​ണം.