താ​ലി​ബാൻ‍ വി​രു​ദ്ധ പ​രാ​മ​ര്‍​ശം: എം.​കെ.​ മു​നീ​റി​നു ഭീ​ഷ​ണി

sponsored advertisements

sponsored advertisements

sponsored advertisements

26 August 2021

താ​ലി​ബാൻ‍ വി​രു​ദ്ധ പ​രാ​മ​ര്‍​ശം: എം.​കെ.​ മു​നീ​റി​നു ഭീ​ഷ​ണി

കോ​​​ഴി​​​ക്കോ​​​ട്: താ​​​ലി​​​ബാ​​​ൻ വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ മു​​​ന്‍ മ​​​ന്ത്രി​​​യും മു​​​സ്‌​​ലിം ലീ​​​ഗ് നേ​​​താ​​​വു​​​മാ​​​യ എം.​​​കെ. മു​​​നീ​​​ര്‍ എം​​​എ​​​ല്‍​എ​​​യ്ക്കു ഭീ​​​ഷ​​​ണി​​​ക്ക​​​ത്ത്. താ​​​ലി​​​ബാ​​​നെ​​​തി​​​രാ​​​യ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ് എ​​​ത്ര​​​യും വേ​​​ഗം പി​​​ന്‍​ലി​​​ക്ക​​​ണ​​​മെ​​​ന്നും ജോ​​​സ​​​ഫ് മാ​​​ഷ് ആകാ​​​ന്‍ ശ്ര​​​മി​​​ക്ക​​​രു​​​തെ​​​ന്നും അ​​​യാ​​​ളു​​​ടെ അ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​ക്ക​​​രു​​​തെ​​​ന്നും ഭീഷണിപ്പെടുത്തിയാണു കത്ത്. ‘താ​​​ലി​​​ബാ​​​ന്‍ ഒ​​​രു വി​​​സ്മ​​​യം എ​​​ന്ന പേ​​​രി​​​ല്‍ ടൈ​​​പ്പ് ചെ​​​യ്ത ക​​​ത്താ​​​ണ് അ​​​യ​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​ല്‍ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്ക് പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​താ​​​യി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പോ​​​സ്റ്റ് പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ താ​​​ന്‍ ത​​​യാ​​​റ​​​ല്ലെ​​​ന്ന് മു​​​നീ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. താ​​​ലി​​​ബാ​​​ന്‍ വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടി​​​ല്‍ താ​​​ന്‍ ഉ​​​റ​​​ച്ചു നി​​​ല്‍​ക്കു​​​ന്നു. തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെതി​​​രേ ഇ​​​നി​​​യും നി​​​ല​​​പാ​​​ടെടുക്കും. താ​​​ലി​​​ബാ​​​നു മാ​​​റ്റം വ​​​ന്നെ​​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ല. സൈ​​​ബ​​​ര്‍ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ എ​​​പ്പോ​​​ഴു​​​മു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് ഗൗ​​​ര​​​വ​​​മാ​​​യി എ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും എം.കെ. മുനീർ പ്ര​​​തി​​​ക​​​രി​​​ച്ചു.