തി​രു​വ​ഞ്ചൂ​രി​ന്‍റെ മ​ക​ന്‍റെ നി​യ​മ​നം മ​ര​വി​പ്പി​ച്ച​തിനു പിന്നില്‍ രാ​ജി ഭീ​ഷ​ണി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

2 September 2021

തി​രു​വ​ഞ്ചൂ​രി​ന്‍റെ മ​ക​ന്‍റെ നി​യ​മ​നം മ​ര​വി​പ്പി​ച്ച​തിനു പിന്നില്‍ രാ​ജി ഭീ​ഷ​ണി

കോ​ട്ട​യം: കോ​ൺ​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​നെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന വ​ക്താ​വാ​യി നി​യ​മി​ച്ച​തു മ​ര​വി​പ്പി​ച്ച​തി​നു പി​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ രാ​ജി ഭീ​ഷ​ണി. കൂ​ട്ട​ത്തോ​ടെ രാ​ജി​വ​യ്ക്കു​മെ​ന്നു പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് നി​യ​മ​നം ത​ത്കാ​ലം മ​ര​വി​പ്പി​ച്ച​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് തി​രു​വ​ഞ്ചൂ​രി​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യ​ട​ക്കം അ​ഞ്ചു​പേ​രു​ടെ നി​യ​മ​നം മ​ര​വി​പ്പി​ച്ചു. അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ, ആ​തി​ര രാ​ജേ​ന്ദ്ര​ൻ, നീ​തു ഉ​ഷ, പ്രീ​തി, ഡെ​ന്നി ജോ​സ് എ​ന്നി​വ​രെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന വ​ക്താ​ക്ക​ളാ​യി നി​യ​മി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി കെ.​എ​സ്. ​ശ​ബ​രി​നാ​ഥ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ രാ​ജി ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​മ​ന ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​ത്. സെപ്റ്റംബര്‍ ഒന്നിനു കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ക്താ​ക്ക​ളെ നി​യ​മി​ച്ചു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. എ​ന്നാ​ൽ, ഉ​ത്ത​ര​വ് വ​ന്ന​തു മു​ത​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു വ​ന്നി​രു​ന്നു.