തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ക്സി​ൻ നിർമാണ യൂ​ണി​റ്റ്

sponsored advertisements

sponsored advertisements

sponsored advertisements

10 June 2021

തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ക്സി​ൻ നിർമാണ യൂ​ണി​റ്റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തോ​​​ന്ന​​​യ്ക്ക​​​ൽ ലൈ​​​ഫ് സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്കി​​​ൽ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​നു​​ള്ള യൂ​​​ണി​​​റ്റ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. ഇ​തോ​ടൊ​പ്പം കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നി​ന്‍റെ ഗ​വേ​ഷ​ണ​ത്തി​നും പ്രാ​മു​ഖ്യം ന​ൽ​കും. ഡോ. ​എ​സ്. ​ചി​ത്ര​യെ വാ​ക്സി​ൻ നി​ർ​മാ​ണ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കാ​നും തീ​രു​മാ​നി​ച്ചു. ലേ​ബ​ർ ക​മ്മീഷ​ണ​റാ​യ ചി​ത്ര​യ്ക്ക് അ​ധി​ക​ചു​മ​ത​ല​യാ​യി​ട്ടാ​ണ് നി​യ​മ​നം. ഡോ. ​​​കെ.​​​പി. സു​​​ധീ​​​ർ (ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി) ചെ​​​യ​​​ർ​​​മാ​​​നും ഡോ. ​​​ബി. ഇ​​​ക്ബാ​​​ൽ (സ്റ്റേ​​​റ്റ് ലെ​​​വ​​​ൽ എ​​​ക്സ്പേ​​​ർ​​​ട്ട് ക​​​മ്മി​​​റ്റി കോ​​​വി​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ്), ഡോ. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ (വാ​​​ക്സി​​​ൻ വി​​​ദ​​​ഗ്ധ​​​ൻ, ഡോ. ​​​റെ​​​ഡ്ഡീ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്), ഡോ. ​​​രാ​​​ജ​​​ൻ ഖോ​​​ബ്ര​​​ഗ​​​ഡെ (പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ വ​​​കു​​​പ്പ്), ഡോ. ​​​രാ​​​ജ​​​മാ​​​ണി​​​ക്യം (മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ കെ​​​എ​​​സ്ഐ​​​ഡി​​​സി) എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യി വ​​​ർ​​​ക്കിം​​​ഗ് ഗ്രൂ​​​പ്പ് രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. പ്ര​​​മു​​​ഖ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നും പെ​​​ട്ടെ​​​ന്നു ത​​​ന്നെ വാ​​​ക്സി​​​ൻ ഉ​​​ത്പാ​​​ദ​​​നം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും വ​​​ർ​​​ക്കിം​​​ഗ് ഗ്രൂ​​​പ്പി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ലൈ​​​ഫ് സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്കി​​​ൽ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്ന് ഉത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ ആ​​​രാ​​​ഞ്ഞു പ്ര​​​മു​​​ഖ വാ​​​ക്സി​​​ൻ നി​​​ർ​​​മാ​​​ണ കമ്പ​​​നി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നേ​​​ര​​​ത്തെ വെ​​​ബി​​​നാ​​​ർ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.