നിപ്പ: ആ​ശ​ങ്ക കു​റ​യു​ന്നു

sponsored advertisements

sponsored advertisements

sponsored advertisements

9 September 2021

നിപ്പ: ആ​ശ​ങ്ക കു​റ​യു​ന്നു

കോ​​​ഴി​​​ക്കോ​​​ട്: നി​​​പ്പ ഭീ​​​തി​​​യി​​​ല്‍ ആ​​​ശ്വാ​​​സം പ​​​ക​​​ര്‍​ന്ന് കൂ​​​ടു​​​ത​​​ല്‍ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​ങ്ങ​​​ള്‍. ഇ​​​തോ​​​ടെ മ​​​രി​​​ച്ച​​​കു​​​ട്ടി​​​യു​​​ടെ സ​​​മ്പ​​​ര്‍​ക്ക പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 46 പേ​​​രും നെ​​​ഗ​​​റ്റീ​​​വാ​​​യ​​​താ​​​യും ഇ​​​ത് നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ ന​​​ട​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​നുശേ​​​ഷം പ​​​റ​​​ഞ്ഞു. ആ​​​ശ​​​ങ്ക ഒ​​​ഴി​​​ഞ്ഞ​​​തോ​​​ടെ ജി​​​ല്ല​​​യി​​​ലെ നി​​​പ്പാ ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണു​​​ക​​​ളി​​​ല്‍ ഒ​​​ഴി​​​കെ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. 265 പേ​​​രാ​​​ണു സ​​​മ്പ​​​ര്‍​ക്ക പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. 68 പേ​​​രാ​​​ണു കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ 12 പേ​​​ര്‍​ക്കു പ​​​നി​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ണ്ട്. എ​​​ന്നാ​​​ല്‍ മ​​​റ്റ് ആ​​​രോ​​​ഗ്യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്ല. സ്രോ​​​ത​​​സ് ക​​​ണ്ടെ​​​ത്താ​​​ന്‍ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ​​​വ​​​കു​​​പ്പ് ശേ​​​ഖ​​​രി​​​ച്ച അ​​​ഞ്ച് സാ​​മ്പി​​​ളു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക​​​യ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. നി​​​പ്പാ ഭീ​​​തി കു​​​റ​​​ഞ്ഞ​​​താ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യ വി​​​ദ​​​ഗ്ധ സം​​​ഘം ഉ​​​ൾ​​​പ്പെ​​​ട്ട അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ തു​​​ട​​​ർ​​​ന്നും ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. ഏ​​​ഴു മു​​​ത​​​ല്‍ 14 ദി​​​വ​​​സ​​​മാ​​​ണ് വൈ​​​റ​​​സി​​​ന്‍റെ ഇ​​​ന്‍​കു​​​ബേ​​​ഷ​​​ന്‍ പി​​​രീ​​​ഡ് എ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. ഓ​​​ഗ​​​സ്റ്റ് 29നാ​​​ണ് മ​​​രി​​​ച്ച കു​​​ട്ടി ആ​​​ദ്യ​​​മാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തു​​​ന്ന​​​ത് എ​​​ന്ന​​​തി​​​നാ​​​ല്‍ ര​​​ണ്ടാ​​​ഴ്ച കൂ​​​ടി ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്ത​​​ണം.