നി​പ്പ: മ​രി​ച്ച കു​ട്ടി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ എ​ട്ടു​പേ​ർ​ക്കും രോ​ഗ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 September 2021

നി​പ്പ: മ​രി​ച്ച കു​ട്ടി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ എ​ട്ടു​പേ​ർ​ക്കും രോ​ഗ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: നി​പ്പ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച മു​ഹ​മ്മ​ദ് ഹാ​ഷി​മു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ എ​ട്ടു പേ​ർ​ക്കും നി​പ്പ​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്. പൂ​നെ വൈ​റോ​ള​ജി ലാ​ബി​ൽ ന​ട​ത്തി​യ ഇ​വ​രു​ടെ സാമ്പി​ൾ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കു​ട്ടി​യു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ​പ്പെ​ട്ട എ​ട്ടു​പേ​രു​ടെ​യും പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യ​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ഞ്ച് പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാനുണ്ട്. കു​ട്ടി ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ്ര​വ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​ന്‍​ഐ​വി പൂ​ന​യി​ലേ​ക്ക് അ​യ​ച്ചി​രു​ന്ന​ത്. നി​പ്പ വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത എ​ത്ര​യെ​ന്ന് അ​റി​യാ​ന്‍ ഈ ​ഫ​ലം നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. മു​ഹ​മ്മ​ദു​മാ​യി സമ്പ​ർ​ക്ക​ത്തി​ലു​ള്ള 11 പേ​ർ​ക്കാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്.