നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ധി​ക ​കാ​ലം നീട്ടാനാവില്ല: മു​ഖ്യ​മ​ന്ത്രി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 July 2021

നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ധി​ക ​കാ​ലം നീട്ടാനാവില്ല: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ക്ഡൗ​​​ണ്‍ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ അ​​​ധികകാലം കൊ​​​ണ്ടു പോ​​​കാ​​​നാ​​​കി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. എ​​​ത്ര​​​യും വേ​​​ഗം സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലേ​​​ക്ക് എ​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി ഇ​​​ള​​​വു​​​ക​​​ൾ വ​​​രു​​​ത്തു​​​ന്ന​​​ത്. ​​​ഇ​​​ള​​​വു​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യാൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. കോ​​​വി​​​ഡ് ര​​​ണ്ടാം ​​​ത​​​രം​​​ഗം മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ കെ​​​ട്ട​​​ട​​​ങ്ങിത്തുട​​​ങ്ങി​​​യെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കുറയുന്നില്ല. എ​​ന്നാ​​ൽ, കാ​​​ര്യ​​​ങ്ങ​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ​​ത്ത​​ന്നെ​​യാ​​ണ്. മാ​​​ർ​​​ച്ച് മ​​​ധ്യ​​​ത്തി​​​ൽ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ച ര​​​ണ്ടാം​​​ ത​​​രം​​​ഗം കേ​​​ര​​​ള​​​ത്തി​​​ൽ മേ​​​യി​​ലാ​​ണ് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. ഒ​​​രു ഘ​​​ട്ട​​​ത്തി​​​ൽ ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 29 ആയി. പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം നാ​​​ല്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ന് മു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ടെ​​​സ്റ്റ് പോ​​​സ്റ്റി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് കു​​​റ​​​ഞ്ഞ് ഇ​​​പ്പോ​​​ൾ 10-ന​​​ടു​​​ത്ത് ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി വ​​​ലി​​​യ മാ​​​റ്റ​​​മി​​​ല്ലാ​​​തെ നി​​​ൽ​​​ക്കു​​​ന്നു.
പു​​​തു​​​താ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ടി​​​പി ആ​​​ർ താ​​​ഴാ​​​തെ നി​​​ൽ​​​ക്കു​​​ന്നു. രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​യ വ​​​ർ​​​ധ​​​ന​​​യ്ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ഒ​​​ന്നാം ത​​​രം​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ രോ​​​ഗ​​​വ്യാ​​​പ​​​നം കു​​​റ​​​വാ​​​യി​​​രു​​​ന്ന​​​തു കൊ​​​ണ്ടു ത​​​ന്നെ ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ൽ രോ​​​ഗ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​ർ സം​​​സ്ഥാ​​​ന​​​ത്ത് കൂ​​​ടു​​​ത​​​ലാ​​​യി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ച​​​ത്. ആ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ടെ​​​സ്റ്റിം​​​ഗി​​​ന്‍റെ എ​​​ണ്ണം ഗ​​​ണ്യ​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.