നി​യ​മ​സ​ഭാ ബ​ജ​റ്റ് സ​മ്മേ​ള​നം 21 മു​ത​ൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

9 July 2021

നി​യ​മ​സ​ഭാ ബ​ജ​റ്റ് സ​മ്മേ​ള​നം 21 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​നം ഈ ​മാ​സം 21നു ​തു​ട​ങ്ങുന്ന വി​ധ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്നു ഗ​വ​ർ​ണ​റോ​ടു ശി​പാ​ർ​ശ ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​ണ​ത്തി​നു മു​ൻ​പ് ഓ​ഗ​സ്റ്റ് 18 വ​രെ നി​യ​മ​സ​ഭ നീ​ളും. ബ​ജ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി 17 ദി​വ​സം സ​മ്മേ​ള​നം ചേ​രേ​ണ്ടി വ​രും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി 13 ദി​വ​സം വേ​ണം. ബ​ജ​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു പു​റ​മേ, ഏ​താ​നും ഓ​ർ​ഡി​ന​ൻ​സു​ക​ൾ​ക്ക് പ​ക​ര​മു​ള്ള ബി​ല്ലു​ക​ളും സ​ഭ പ​രി​ഗ​ണി​ച്ചേ​ക്കും.