നി​യ​മ​സ​ഭ കാ​ണാ​തെ മ​ന്ത്രി​മാ​രാ​കു​ന്ന​ത് എ​ട്ടു പേ​ർ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

20 May 2021

നി​യ​മ​സ​ഭ കാ​ണാ​തെ മ​ന്ത്രി​മാ​രാ​കു​ന്ന​ത് എ​ട്ടു പേ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ കാ​​​ണാ​​​തെ മ​​​ന്ത്രി​​​മാ​​​രാ​​​കു​​​ന്ന​​​ത് എ​​​ട്ടു​​​പേ​​​ർ. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​ദ്യ​​​മാ​​​യി ജ​​​യി​​​ച്ച എ​​​ട്ടു പേ​​​രാ​​​ണ് ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തത്. കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, പി. ​​​രാ​​​ജീ​​​വ്, പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, ഡോ. ​​​ആ​​​ർ. ബി​​​ന്ദു, പി. ​​​പ്ര​​​സാ​​​ദ്, ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി, ജി.​​​ആ​​​ർ. അ​​​നി​​​ൽ, അ​​​ഹ​​​മ്മ​​​ജ് ദേ​​​വ​​​ർ​​​കോ​​​വി​​​ൽ എ​​​ന്നി​​​വ​​​രാ​​​ണു ടീം ​​​പി​​​ണ​​​റാ​​​യി​​​യി​​​ലെ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ൾ. ഇ​​​തി​​​ൽ കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലും പി. ​​​രാ​​​ജീ​​​വും നേ​​​രത്തേ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. സി​​​പി​​​ഐ​​​യു​​​ടെ നാ​​​ലു മ​​​ന്ത്രി​​​മാ​​​രി​​​ൽ മൂ​​​ന്നു പേ​​​രും ആ​​​ദ്യ​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യ​​​വ​​​രാ​​​ണ്. നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​റാ​​​യെ​​​ത്തു​​​ന്ന എം.​​​ബി. രാ​​​ജേ​​​ഷും കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ക​​​ന്നി​​​ക്കാ​​​ര​​​നാ​​​ണ്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യെ​​​ത്തി ഒ​​​രാ​​​ൾ സ്പീ​​​ക്ക​​​ർ പ​​​ദ​​​വി​​​യി​​​ൽ എ​​​ത്തു​​​ന്ന​​​തും ആ​​​ദ്യ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​ ഒ​​​ഴി​​​ച്ചാ​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​ണ്. നേ​​​രത്തേ ര​​​ണ്ടു ത​​​വ​​​ണ ലോക് സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്നു എം.​​​ബി. രാ​​​ജേ​​​ഷ്. ഇ​​​പ്പോ​​​ഴ​​​ത്തെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്കം നാ​​​ലു പേ​​​ർ മാ​​​ത്ര​​​മാ​​​ണ് ഭ​​​ര​​​ണപ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കൂ​​​ടാ​​​തെ കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ മാ​​​ത്ര​​​മാ​​​ണ് സി​​​പി​​​എ​​​മ്മി​​​ൽ നി​​​ന്നു മു​​​ൻ​​​പ് മ​​​ന്ത്രി​​​യും സ്പീ​​​ക്ക​​​റു​​​മാ​​​യി​​​രു​​​ന്ന​​​ത്. ഘ​​​ട​​​ക​​​ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​രാ​​​യ കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ ഒ​​​ന്നാം പി​​​ണ​​​റാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലും അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു.