നി​ർ​മാ​താ​വും പാ​ച​ക വി​ദ​ഗ്ധ​നു​മാ​യ നൗ​ഷാ​ദ് അ​ന്ത​രി​ച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 August 2021

നി​ർ​മാ​താ​വും പാ​ച​ക വി​ദ​ഗ്ധ​നു​മാ​യ നൗ​ഷാ​ദ് അ​ന്ത​രി​ച്ചു

പ​ത്ത​നം​തി​ട്ട: സി​നി​മ നി​ർ​മാ​താ​വും പാ​ച​ക വി​ദ​ഗ്ധ​നു​മാ​യ നൗ​ഷാ​ദ് (54) അ​ന്ത​രി​ച്ചു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളി​ലെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​രു​വ​ല്ല​യി​ല്‍ കേ​റ്റ​റിം​ഗ് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന പി​താ​വി​ല്‍ നി​ന്നാ​ണ് നൗ​ഷാ​ദി​ന് പാ​ച​ക​ത്തോ​ടു​ള്ള താ​ല്‍​പ​ര്യം പ​ക​ര്‍​ന്നു കി​ട്ടി​യ​ത്. ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ നൗ​ഷാ​ദ് പാ​ച​ക രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. നൗ​ഷാ​ദി​ന് തി​രു​വ​ല്ല​യി​ൽ ഹോ​ട്ട​ലും കാ​റ്റ​റിം​ഗ് സ​ര്‍​വീ​സും ഉ​ണ്ട്. ബ്ലെ​സി​യു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണ് നൗ​ഷാ​ദി​നെ ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. ബ്ലെ​സി​യു​ടെ കാ​ഴ്ച​യി​ൽ സ​ഹ​നി​ര്‍​മാ​താ​വാ​യി സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. പി​ന്നീ​ട് ച​ട്ട​മ്പി​നാ​ട്, ബെ​സ്റ്റ് ആ​ക്ട​ർ, ല​യ​ൺ, പ​യ്യ​ൻ​സ്, സ്പാ​നി​ഷ് മ​സാ​ല തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​യി. ര​ണ്ടാ​ഴ്ച മു​ന്‍​പാ​യി​രു​ന്നു നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ ഷീ​ബ​യു​ടെ മ​ര​ണം. ന​ഷ്‌​വ ഏ​ക മ​ക​ളാ​ണ്.