ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ് ഇനി ജ​ന​സം​ഖ്യാപ്രകാരം

sponsored advertisements

sponsored advertisements

sponsored advertisements

16 July 2021

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ് ഇനി ജ​ന​സം​ഖ്യാപ്രകാരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​ള്ള അ​​​നു​​​പാ​​​തം ജ​​​ന​​​സം​​​ഖ്യാപ്രകാരം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി വി​​​ധി അ​​​നു​​​സ​​​രി​​​ച്ച് 2011-ലെ ​​​സെ​​​ൻ​​​സ​​​സ് പ്ര​​​കാ​​​ര​​​മു​​​ള്ള ജ​​​ന​​​സം​​​ഖ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തി​​​നും ആ​​​നു​​​കൂ​​​ല്യം ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ ന്യൂ​​​ന​​​പ​​​ക്ഷ സ്കോ​​​ള​​​ർ​​​ഷി​​​പ് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.
നി​​​ല​​​വി​​​ൽ ക്രി​​​സ്ത്യ​​​ൻ 18.38%, മു​​​സ്‌​​ലിം 26.56%, ബു​​​ദ്ധ​​​ 0.01%, ജൈ​​​ന​​​ 0.01%, സി​​​ക്ക് 0.01% എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ജ​​​ന​​​സം​​​ഖ്യ​. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക. എ​​​ന്നാ​​​ൽ, ജ​​​ന​​​സം​​​ഖ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച​​​പ്പോ​​​ൾ, ചി​​​ല ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കു കു​​​റ​​​വു വ​​​രു​​​മെ​​​ങ്കി​​​ലും, നി​​​ല​​​വി​​​ൽ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന എ​​​ണ്ണ​​​ത്തി​​​ലോ തു​​​ക​​​യി​​​ലോ കു​​​റ​​​വു വ​​​രു​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും തീ​​​രു​​​മാ​​​നി​​​ച്ചു. സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി 23.51 കോ​​​ടി രൂ​​​പ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​തി​​​നാ​​​ൽ ബ​​​ജ​​​റ്റ് വി​​​ഹി​​​തം ക​​​ഴി​​​ച്ച് 6.2 കോ​​​ടി രൂ​​​പ കൂ​​​ടി അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കാ​​​നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ഭാ​​​വി​​​യി​​​ൽ ജ​​​ന​​​സം​​​ഖ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന്‍റെ എ​​​ണ്ണം നി​​​ശ്ച​​​യി​​​ക്കു​​​ക.
സ​​​ച്ചാ​​​ർ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട സ്കോ​​​ള​​​ർ​​​ഷി​​​പ് രീ​​​തി സം​​​ബ​​​ന്ധി​​​ച്ച് പ​​​ഠി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന പാ​​​ലോ​​​ളി ക​​​മ്മി​​​റ്റി ശി​​​പാ​​​ർ​​​ശ അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​പാ​​​തം 80:20 ആ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. മു​​​സ്‌​​ലിം സ​​​മു​​​ദാ​​​യ​​​ത്തി​​​ന് 80 ശ​​​ത​​​മാ​​​ന​​​വും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് 20 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണു നീ​​​ക്കി​​​വ​​​ച്ചി​​​രു​​​ന്ന​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​മ്പോ​​​ൾ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തി​​​നു മാ​​​ത്ര​​​മാ​​​യി മു​​​ൻ​​​ഗ​​​ണ​​​ന ന​​​ല്കു​​​ന്നു​​​വെ​​​ന്ന് പ​​​രാ​​​തി വ​​​ന്ന​​​തോ​​​ടെ മേയ് 28ന് സം​​​വ​​​ര​​​ണാ​​​നു​​​പാ​​​തം ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മൂ​​​ന്ന് ഉ​​​ത്ത​​​ര​​​വു​​​ക​​​ളും കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്ക് ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും ഇ​​​ത് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ​​​യാ​​​ണ് മു​​​സ്‌​​ലിം വി​​​ഭാ​​​ഗ​​​ത്തി​​​ന് മാ​​​ത്രം 80 ശ​​​ത​​​മാ​​​നം നീ​​​ക്കി​​​വ​​​ച്ച​​​തെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​നു​​​ക​​​ൾ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തി​​​നു വേ​​​ണ്ടി മാ​​​ത്ര​​​മു​​​ള്ള​​​ത​​​ല്ലെ​​​ന്നും കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.