ന​ടു​റോ​ഡി​ൽ യുവാവ് ഭാര്യയെ ക​ഴു​ത്ത​റു​ത്ത് കൊന്നു

sponsored advertisements

sponsored advertisements

sponsored advertisements

1 September 2021

ന​ടു​റോ​ഡി​ൽ യുവാവ് ഭാര്യയെ ക​ഴു​ത്ത​റു​ത്ത് കൊന്നു

പോ​​​ത്ത​​​ൻ​​​കോ​​​ട്: കാ​​​ട്ടാ​​​യി​​​ക്കോ​​​ണം ശാ​​​സ്ത​​​വ​​​ട്ട​​​ത്ത് ന​​​ടു​​​റോ​​​ഡി​​​ൽ ഭ​​​ർ​​​ത്താ​​​വ് ഭാ​​​ര്യ​​​യെ ക​​​ഴു​​​ത്ത​​​റു​​​ത്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. നെ​​​ടു​​​മ​​​ങ്ങാ​​​ട് ഇ​​​രി​​​ഞ്ച​​​യം കി​​​ഴ​​​ക്കും​​​ക​​​ര പു​​​ത്ത​​​ൻ വീ​​​ട്ടി​​​ൽ പ്ര​​​ഭ (37) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഭ​​​ർ​​​ത്താ​​​വ് ശാ​​​സ്ത​​​വ​​​ട്ടം മ​​​ഠ​​​ത്തി​​​ൽ​​​മേ​​​ലെ രേ​​​ഷ്മാ ഭ​​​വ​​​ൻ ത​​​ട​​​ത്ത​​​രി​​​ക​​​ത്ത് പു​​​ത്ത​​​ൻവീ​​​ട്ടി​​​ൽ സെ​​​ൽ​​​വ​​​രാ​​​ജി (സു​​​രേ​​​ഷ്-42) നെ ​​​പോ​​​ത്ത​​​ൻ​​​കോ​​​ട് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ഓഗസ്റ്റ് 31ന് വൈ​​​കു​​ന്നേ​​രം നാ​​​ലോ​​​ടെ ശാ​​​സ്ത​​​വ​​​ട്ടം ജം​​​ഗ്ഷ​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​കം. മ​​​ങ്ങാ​​​ട്ടു​​​കോ​​​ണം മ​​​ഠ​​​ത്തി​​​ൽ​​​മേ​​​ലെ​​​യി​​​ൽ വീ​​​ട്ടുജോ​​​ലി​​​ക്കു പോ​​​യി തി​​​രി​​​കെ ഇ​​​രി​​​ഞ്ച​​​യ​​​ത്തെ വീ​​​ട്ടി​​​ലേ​​​ക്ക് പോ​​​കാ​​ൻ ശാ​​​സ്ത​​​വ​​​ട്ടം ജം​​​ഗ്ഷ​​​നി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ഭ​​​ർ​​​ത്താ​​​വ് സു​​​രേ​​​ഷ് പ്ര​​​ഭ​​​യെ ത​​​ള്ളി​​​യി​​​ട്ട് ക​​​ത്തി ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​ത്ത​​​റു​​​ത്ത് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് പോ​​​ത്ത​​​ൻ​​​കോ​​​ട് പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് മ​​​ങ്ങാ​​​ട്ടു​​​കോ​​​ണ​​​ത്തെ​​​ത്തി വീ​​​ടു പൂ​​​ട്ടി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ശ​​​യ​​​രോ​​​ഗ​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​തെ​​​ന്ന് പോ​​​ത്ത​​​ൻ​​​കോ​​​ട് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.