പതിമൂന്നാം ന​മ്പ​ർ സ്റ്റേ​റ്റ് കാ​ർ സ്വീകരിച്ച് പി. ​പ്ര​സാ​ദ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

22 May 2021

പതിമൂന്നാം ന​മ്പ​ർ സ്റ്റേ​റ്റ് കാ​ർ സ്വീകരിച്ച് പി. ​പ്ര​സാ​ദ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു കാ​​​ല​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​മ്പോ​​​ഴൊ​​​ക്കെ വി​​​വാ​​​ദ​​​ത്തി​​​നു തി​​​രി കൊ​​​ളു​​​ത്തു​​​ന്ന പതിമൂന്നാം ന​​​മ്പ​​​ർ സ്റ്റേ​​​റ്റ് കാ​​​ർ ഇ​​​ക്കു​​​റി കൃ​​​ഷി​​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് സ്വ​​​ന്ത​​​മാ​​​ക്കി. ഏ​​​തോ ചി​​​ല പേ​​​ടി കാ​​​ര​​​ണം 13-ാം ന​​​മ്പ​​​ർ കാ​​​ർ മ​​​ന്ത്രി​​​മാ​​​രാ​​​രും ഏ​​​റ്റെ​​​ടു​​​ക്കാ​​​റി​​​ല്ലെ​​​ന്നാ​​​ണ് പ​​​തി​​​വാ​​​യി പ​​​റ​​​ഞ്ഞുകേ​​​ൾ​​​ക്കാ​​​റു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് തു​​​ട​​​ക്ക​​​ത്തി​​​ലും പ​​​തി​​​മൂ​​​ന്നാം ന​​​മ്പ​​​ർ കാ​​​ർ മ​​​ന്ത്രി​​​മാ​​​രാ​​​രും ഏ​​​റ്റെ​​​ടു​​​ക്കാ​​​ത്ത​​​ത് വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ വി​​​വാ​​​ദ​​​ത്തി​​​നു പി​​​ന്നാ​​​ലെ ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന തോ​​​മ​​​സ് ഐ​​​സ​​​ക് കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്തു.
ടൂ​​​റി​​​സം വ​​​കു​​​പ്പാ​​​ണ് മ​​​ന്ത്രി​​​മാ​​​ർ​​​ക്ക് കാ​​​ർ ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​ക്കു​​​റി മ​​​ന്ത്രി​​​മാ​​​ർ​​​ക്കാ​​​യി പ​​​തി​​​മൂ​​​ന്നാം ന​​​മ്പ​​​ർ കാ​​​ർ ത​​​യാ​​​റാ​​​ക്കി​​​യെ​​​ങ്കി​​​ലും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ക​​​ഴി​​​ഞ്ഞ് കാ​​​റി​​​ൽ ക​​​യ​​​റാ​​​ൻ ആ​​​ളി​​​ല്ലാ​​​താ​​​യി. ആ​​​ലു​​​വ ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ നി​​​ന്നെ​​​ത്തി​​​ച്ച മ​​​റ്റൊ​​​രു വാ​​​ഹ​​​നം പ​​​തി​​​മൂ​​​ന്നി​​​നെ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ടിവ​​​ന്നു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു വാ​​​ർ​​​ത്ത​​​ക​​​ളും വ​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കൃ​​​ഷി​​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. 2011ലെ ​​​യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് പ​​​തി​​​മൂ​​​ന്നാം നമ്പ​​​ർ കാ​​​ർ ഉ​​​ണ്ടാ​​യി​​​രു​​​ന്നി​​​ല്ല. 2006ലെ ​​​വി.​​​എ​​​സ് അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് എം.​​​എ. ബേ​​​ബി​​​യാ​​​ണ് പ​​​തി​​​മൂ​​​ന്നാം നമ്പ​​​ർ കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.