പി​ണ​റാ​യി​യു​ടേ​ത് പൊ​ളി​റ്റി​ക്ക​ൽ ക്രിമി​ന​ലി​ന്‍റെ ഭാ​ഷ: മ​റു​പ​ടി​യു​മാ​യി സു​ധാ​ക​ര​ൻ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

19 June 2021

പി​ണ​റാ​യി​യു​ടേ​ത് പൊ​ളി​റ്റി​ക്ക​ൽ ക്രിമി​ന​ലി​ന്‍റെ ഭാ​ഷ: മ​റു​പ​ടി​യു​മാ​യി സു​ധാ​ക​ര​ൻ

കൊച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റേ​ത് പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലി​ന്‍റെ ഭാ​ഷ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. പൊ​ളി​റ്റി​ക്ക​ൽ ക്രിമി​ന​ലി​ന്‍റെ ശൈ​ലി​യും ഭാ​ഷ​യു​മാ​ണ് പി​ണ​റാ​യി​ക്ക്. പി​ആ​ർ ഏ​ജ​ൻ​സി​യു​ടെ മൂ​ടു​പ​ട​ത്തി​ൽ​നി​ന്നും പി​ണ​റാ​യി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. യ​ഥാ​ർ​ഥ പി​ണ​റാ​യി വി​ജ​യ​നെ​യാ​ണ് ജൂണ്‍ 18നു ക​ണ്ട​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ സം​ഘ​ർ​ഷം യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണെ​ങ്കി​ലും പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ൻ ത​നി​ക്ക് താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ന​ട​ന്ന സം​ഭ​വ​മാ​ണ് പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും മാ​ധ്യ​മ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ച​തി​വാ​ണു​ണ്ടാ​യ​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​പ​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പി​ണ​റാ​യി​യു​മാ​യു​ള്ള സം​ഘ​ർ​ഷം ന​ട​ക്കു​ന്ന​ത് 1967 ൽ ​ആ​ണ്. താ​ൻ ഫ​സ്റ്റ് ഡി​സി വി​ദ്യാ​ർ​ഥി​യാ​ണ്. 1971 ൽ ​ആ​ണ് മ​മ്പ​റം ദി​വാ​ക​ര​നും എ.​കെ ബാ​ല​നും ബ്ര​ണ്ണ​നി​ൽ എ​ത്തു​ന്ന​ത്. അ​വ​ർ അ​ന്ന് കോ​ള​ജി​ലി​ല്ല. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ അ​ന്ന് ന​ട​ന്ന​തി​ന്‍റെ വ​സ്തു​ത പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ പ​ദ്ധ​തി​യി​ട്ടെ​ന്ന ആ​രോ​പ​ണം എ​ഴു​തി​വാ​യി​ക്ക​ണോ? വി​ങ്ങു​ന്ന അ​നു​ഭ​വം ആ​ർ​ക്കെ​ങ്കി​ലും എ​ഴു​തി​വാ​യി​ക്കേ​ണ്ടി​വ​രു​മോ? ആ​രാ​ണ് വി​ജ​യ​നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്ന് പ​റ​യ​ണം. എ​ന്തു​കൊ​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ല്ല. ഭാ​ര്യ​യോ​ടു​പോ​ലും പ​റ​ഞ്ഞി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​പാ​ര​മാ​യ തൊ​ലി​ക്ക​ട്ടി​യി​ല്ലാ​തെ ഇ​ത്ത​രം ക​ള്ള​വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
മ​ണ​ൽ മാ​ഫി​യ ബ​ന്ധം ഉ​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചൊ​ക്കെ അ​ന്വേ​ഷി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. ആ​രെ​ങ്കി​ലും പ​രാ​തി ത​ന്നാ​ൽ അ​ന്വേ​ഷി​ച്ച് ത​ന്നെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്ത​ണം. ത​ന്നെ പ്ര​തി​ക്കൂ​ട്ടി​ൽ ക​യ​റ്റാ​ൻ ന​ട്ടെ​ല്ലു​ണ്ടെ​ങ്കി​ൽ അ​ത് കാ​ണി​ക്ക​ണം. വെ​ടി​യു​ണ്ട ആ​രി​ൽ​നി​ന്നാ​ണ് പി​ടി​ച്ച​ത്. വെ​ടു​യു​ണ്ട​യു​മാ​യി ന​ട​ക്കു​ന്ന​ത് പു​ഴു​ങ്ങി​ത്തി​ന്നാ​ണോ? തോ​ക്കു​മാ​യി ന​ട​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​നാ​ണോ മാ​ഫി​യ തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ത്ത താ​നാ​ണോ മാ​ഫി​യ​യെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.
ബി​ജെ​പി​യു​ടെ ആ​നു​കൂ​ല്യം പ​റ്റി​യി​ട്ട് അ​ത് മ​റ്റു​ള്ള​വ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മി​ച്ചാ​ൽ പ​ല്ലും​ന​ഖ​വും ഉ​പ​യോ​ഗി​ച്ച് എ​തി​ർ​ക്കും. സി​പി​എം ആ​ണ് ബി​ജെ​പി​യു​മാ​യി കൂ​ട്ടു​കൂ​ടി​യി​ട്ടു​ള്ള​ത്.
ക​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന​ത് ചെ​റു​ത്തു​നി​ൽ​പ്പാ​ണ്. ക​ണ്ണൂ​രി​ൽ ഒ​രു കൊ​ല​പാ​ത​കം മാ​ത്ര​മാ​ണ് പാ​ർ​ട്ടി ചെ​യ്ത​ത്. ത​ന്‍റെ പി​ള്ളാ​രെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടും സി​പി​എം പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്താ​ൻ താ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ല. താ​ന്‍ അ​ധ്യ​ക്ഷ​നാ​യ ശേ​ഷം ക​ണ്ണൂ​രി​ല്‍ സി​പി​എ​മ്മി​ന് ന​ഷ്ട​പ്പെ​ട്ട ര​ണ്ടാ​മ​തൊ​രു സി​പി​എം. പ്ര​വ​ര്‍​ത്ത​ക​ന്‍റെ പേ​ര് പി​ണ​റാ​യി പ​റ​ഞ്ഞാ​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കാം. സേ​വ​റി നാ​ണു​വി​ന്‍റെ കൊ​ല​യ​ല്ലാ​തെ ത​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മൂ​ലം മ​റ്റൊ​രു സി​പി​എം പ്ര​വ​ര്‍​ത്ത​ക​നും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.
മൂ​ന്ന് ത​വ​ണ മൂ​ന്ന് കാ​ര്‍ ബോം​ബെ​റി​ഞ്ഞ് ത​ക​ര്‍​ത്തു. ത​ല​നാ​രി​ഴ​യ്ക്കാ​ണ്‌ ര​ക്ഷ​പ്പെ​ട്ട​ത്. വെ​ള്ളാ​ര്‍​വ​ള്ളി​യി​ലെ സം​ഭ​വ​ത്തി​ല്‍ നി​ന്നൊ​ക്കെ ഞാ​ന്‍ ര​ക്ഷ​പ്പെ​ട്ട​ത് എ​ങ്ങ​നെ​യെ​ന്ന് ദൈ​വ​ത്തി​ന് മാ​ത്ര​മെ അ​റി​യു. വീ​ടി​ന് 13 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്ത​ക​​ര്‍ കാ​വ​ലാ​ണ്. ഞാ​ന്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ പി​റ​കി​ലും മു​മ്പി​ലും പാ​ര്‍​ട്ടി​ക്കാ​രു​ടെ അ​ക​മ്പ​ടി​യാ​ണ്. പോ​യ വ​ഴി​ക്ക് തി​രി​ച്ചു​വ​രാ​റി​ല്ല. അ​ത്ത​രം ഒ​രു രാ​ഷ്ട്രീ​യ ചു​റ്റു​പാ​ടി​ലാ​ണ് സി​പി​എ​മ്മു​മാ​യി പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന​ത്. എ​ന്നി​ട്ട് 28 പേ​രെ വെ​ട്ടി​ക്കൊ​ന്ന​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കൈ​പ്പി​ഴ​യാ​ണ് നാ​ണു​വി​ന്‍റെ കൊ​ല.