പി​റ​വ​ത്ത് ക​ള്ള​നോ​ട്ട് സം​ഘം അറസ്റ്റില്‍

sponsored advertisements

sponsored advertisements

sponsored advertisements

27 July 2021

പി​റ​വ​ത്ത് ക​ള്ള​നോ​ട്ട് സം​ഘം അറസ്റ്റില്‍

പി​റ​വം: ഇ​ല​ഞ്ഞി​യി​ൽ വ​ൻ ക​ള്ള​നോ​ട്ട് നി​ർ​മാ​ണ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ താ​മ​സി​ച്ച വാ​ട​ക​വീ​ട്ടി​ൽ നി​ന്നും ക​ള്ള​നോ​ട്ട് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ നോ​ട്ടു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ആ​റം​ഗ സം​ഘ​മാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​ന്ന വ്യാ​ജേ​നെ​യാ​ണ് സം​ഘം ഇ​ല​ഞ്ഞി​യി​ൽ വാ​ട​ക വീ​ടെ​ടു​ത്തി​രു​ന്ന​ത്. സം​ഘ​ത്തി​ലെ ഒ​രാ​ൾ പ്ര​ദേ​ശ​ത്തെ ഒ​രു പ​ച്ച​ക്ക​റി ക​ട​യി​ൽ ന​ൽ​കി​യ 500 രൂ​പ നോ​ട്ട് പ​രി​ശോ​ധി​ച്ച ക​ട​ക്കാ​ര​ന് തോ​ന്നി​യ സം​ശ​യ​ത്തി​ൽ നി​ന്നാ​ണ് വ​ൻ റാ​ക്ക​റ്റ് കു​ടു​ങ്ങി​യ​ത്. ഇ​യാ​ൾ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് ജി​ല്ല​ക​ളി​ലും ക​ണ്ണി​ക​ളു​ള്ള വ​ൻ ക​ള്ള​നോ​ട്ട് റാ​ക്ക​റ്റാ​ണ് കു​ടു​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. അ​റ​സ്റ്റി​ലാ​യ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.