പുതിയ നിബന്ധന: ഒരാള്‍ പോസിറ്റീവായാല്‍ എല്ലാവര്‍ക്കും ടെസ്റ്റ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

25 August 2021

പുതിയ നിബന്ധന: ഒരാള്‍ പോസിറ്റീവായാല്‍ എല്ലാവര്‍ക്കും ടെസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്തു ലോക്ഡൗണ്‍ ഇളവുകളും നിയന്ത്രണങ്ങളും നിലവിലുള്ളതുപോലെ തുടരും. ശവസംസ്കാരം, വിവാഹം തുടങ്ങി പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലുും കോവിഡ് വന്നാല്‍ ഒപ്പം പങ്കെടുത്ത എല്ലാവര്‍ക്കും പരിശോധന നടത്തും. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സെപ്റ്റംബര്‍ അവസാനത്തോടെ ആദ്യ ഡോസ് വാക്സിന്‍ ലഭ്യമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെയും അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗങ്ങളിലേതാണ് ഈ തീരുമാനങ്ങള്‍. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന് ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം തീരുമാനിക്കും. ഞായര്‍ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. 2 ഡോസ് വാക്സിന്‍ സ്വീകരിച്ചു രണ്ടാഴ്ച കഴിഞ്ഞും കോവിഡ് വന്നവര്‍ 5 ശതമാനത്തില്‍ കൂടുതലുള്ള ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ജനിതക പഠനം നടത്താന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.