പു​തി​യ പോ​ലീ​സ് മേ​ധാ​വി: പ​ട്ടി​ക​യി​ൽ 12 പേ​ർ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

24 May 2021

പു​തി​യ പോ​ലീ​സ് മേ​ധാ​വി: പ​ട്ടി​ക​യി​ൽ 12 പേ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള അ​​​ന്തി​​​മപ​​​ട്ടി​​​ക​​​യി​​​ൽ 12 പേ​​​ർ. ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് അ​​​ടു​​​ത്ത ഡി​​​ജി​​​പി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. ടോ​​​മി​​​ൻ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി, അ​​​രു​​​ണ്‍​കു​​​മാ​​​ർ സി​​​ൻ​​​ഹ, സു​​​ധേ​​​ഷ് കു​​​മാ​​​ർ, ബി. ​​​സ​​​ന്ധ്യ, അ​​​നി​​​ൽ​​​കാ​​​ന്ത്, നി​​​ധി​​​ൻ അ​​​ഗ​​​ർ​​​വാ​​​ൾ, ആ​​​ന​​​ന്ദ​​​കൃ​​​ഷ്ണ​​​ൻ, ഷെ​​​യ്ഖ് ദ​​​ർ​​​ബേ​​​ഷ് സാ​​​ഹി​​​ബ്, കെ. ​​​പ​​​ത്മ​​​കു​​​മാ​​​ർ, ഹ​​​രി​​​നാ​​​ഥ് മി​​​ശ്ര, റ​​​വ​​​ദ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണു പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​ടു​​​ത്ത ആ​​​ഴ്ച​​​യോ​​​ടെ പ​​​ട്ടി​​​ക കേ​​​ന്ദ്ര​​​ത്തി​​​ന് അ​​​യ​​​യ്ക്കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. ഇപ്പോൾ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കി​​​ല്ലെ​​​ന്ന് പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള എ​​​ഡി​​​ജി​​​പി​​​മാ​​​രാ​​​യ റ​​​വ​​​ദ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, ഹ​​​രി​​​നാ​​​ഥ് മി​​​ശ്ര എ​​​ന്നി​​​വ​​​ർ കേ​​​ന്ദ്ര​​​ത്തെ ക​​​ത്തി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​സ്പി​​​ജി ഡ​​​യ​​​റ​​​ക്ട​​​റാ​​​യി കേ​​​ന്ദ്ര ഡ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ലു​​​ള്ള അ​​​രു​​​ണ്‍​കു​​​മാ​​​ർ സി​​​ൻ​​​ഹ​​​യും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യി​​​ല്ല.
യൂ​​​ണി​​​യ​​​ൻ പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​നാ​​​ണ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രെ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നു മൂ​​​ന്നു പേ​​രു​​ക​​ൾ യു​​​പി​​​എ​​​സ്‌​​​സി സം​​​സ്ഥാ​​​ന​​​ത്തി​​​നു കൈ​​​മാ​​​റും. ഈ ​​​പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ ഒ​​​രാ​​​ളെ​​​യാ​​​കും പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. എന്നാൽ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യി നി​​​യ​​​മി​​​ച്ച ശേ​​​ഷം കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി തേ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​മു​​​ണ്ട്.