പൊതു വി​വാ​ഹനി​യ​മം വേണം: ഹൈ​ക്കോ​ട​തി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 August 2021

പൊതു വി​വാ​ഹനി​യ​മം വേണം: ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: വി​​​വാ​​​ഹ​​​ത്തി​​​നും വി​​​വാ​​​ഹ​​മോ​​​ച​​​ന​​​ത്തി​​​നു​​മാ​​യി എ​​​ല്ലാ സ​​​മു​​​ദാ​​​യ​​​ത്തി​​​നും ബാ​​​ധ​​​ക​​​മാ​​​യ ത​​​ര​​​ത്തി​​​ലു​​ള്ള മ​​​തേ​​​ത​​​ര ​​നി​​​യ​​​മം കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ഭാ​​​ര്യ​​​യു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹമോ​​​ച​​​നം അ​​​നു​​​വ​​​ദി​​​ച്ച കു​​​ടും​​​ബ​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്യു​​​ന്ന അ​​​പ്പീ​​​ല്‍ ത​​​ള്ളി​​​യാ​​​ണു ഡി​​​വി​​​ഷ​​​ന്‍​ ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം. രാ​​​ജ്യ​​​ത്ത് നി​​​ല​​​വി​​​ലു​​​ള്ള വി​​​വാ​​​ഹനി​​​യ​​​മ​​​ത്തി​​​ല്‍ ഉ​​​ട​​​ച്ചു​​​വാ​​​ര്‍​ക്ക​​​ലി​​​നു സ​​​മ​​​യ​​​മാ​​​യെ​​​ന്നും ജ​​​സ്റ്റീ​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജ​​​സ്റ്റീസ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.
വി​​​വാ​​​ഹം ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പാ​​​ണെ​​​ന്നു ക​​​രു​​​തി ദു​​​രി​​​തം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ലെ​​​ന്നു കോ​​​ട​​​തി പ​​​റ​​​ഞ്ഞു. വി​​​വാ​​​ഹ​​മോ​​​ച​​​നം നി​​​ഷേ​​​ധി​​​ച്ച് ദു​​​രി​​​തം തു​​​ട​​​ര​​​ട്ടെ​​​യെ​​​ന്നു നി​​​ര്‍​ദേ​​​ശി​​​ക്കാ​​​നോ അ​​​ടി​​​ച്ചേ​​​ല്‍​പ്പി​​​ക്കാ​​​നോ നി​​​യ​​​മ​​​ത്തി​​​നാ​​​വി​​​ല്ല. വ്യ​​​ക്തി​​​ക​​​ളു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​നു​​​മേ​​​ല്‍ കോ​​​ട​​​തി​​​ക​​​ളു​​​ടെ അ​​​ധി​​​കാ​​​രം പ്ര​​​യോ​​​ഗി​​​ക്കു​​​ക​​​യ​​​ല്ല, സ്വ​​​ന്തം ഇ​​​ഷ്ട​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ഹാ​​​യ​​​മാ​​​ണു കോ​​​ട​​​തി​​​ക​​​ള്‍ ന​​​ല്‍​കേ​​​ണ്ട​​​ത്. അ​​​തി​​​നാ​​​ല്‍, വ്യ​​​ക്തി​​​യു​​​ടെ ഇ​​​ഷ്ട​​പ്ര​​​കാ​​​രം വി​​​വാ​​​ഹ​​മോ​​​ച​​​ന തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധ്യ​​​മാ​​​കു​​​ന്ന വി​​​ധം ച​​​ട്ട​​​ക്കൂ​​​ടു​​​ള്ള വി​​​വാ​​​ഹ​​മോ​​​ച​​​ന നി​​​യ​​​മ​​​മാ​​​ണു വേ​​​ണ്ട​​​തെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു.