പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ല: കേരളം സുപ്രീംകോടതിയിൽ

sponsored advertisements

sponsored advertisements

sponsored advertisements

23 June 2021

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ല: കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേ​ര​ള​ത്തി​ൽ സെ​പ്റ്റംബർ ആ​റു മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്ല​സ് വ​ണ്‍ പ​രീ​ക്ഷ റ​ദ്ദാ​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ അ​റി​യി​ച്ചു. കേ​ര​ളത്തി​ൽ 4.19 ല​ക്ഷം വി​ദ്യാ​ർ​ഥിക​ളാ​ണ് പ്ല​സ് വ​ണ്‍ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള​ത്. പ​രീ​ക്ഷ റ​ദ്ദാ​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥിക​ളു​ടെ ഭാ​വി​യെ ബാ​ധി​ക്കും. കോ​വി​ഡി​നി​ട​യി​ലും എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ് പ​രീ​ക്ഷ കേ​ര​ളം ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​രു​ന്നു. സ​മാ​ന​രീ​തി​യി​ൽ സെ​പ്റ്റം​ബ​റി​ൽ പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി ക​ഴി​ഞ്ഞു​വെ​ന്നും ജ​സ്റ്റി​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അധ്യക്ഷ​നാ​യ ജ​സ്റ്റി​സ് ദി​നേ​ശ് മ​ഹേ​ശ്വ​രി ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന് മു​ൻ​പാ​കെ​ കേ​ര​ളം വ്യ​ക്ത​മാ​ക്കി.
ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ലൂ​ടെ പ​രീ​ക്ഷാ സി​ല​ബ​സും പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. സെ​പ്റ്റം​ബ​ർ ആ​റു മു​ത​ൽ 16 വ​രെ​യാ​ണ്. പ്ല​സ് വ​ണ്‍ പ​രീ​ക്ഷാ സ​മ​യം ആ​കു​മ്പോ​ൾ കൊ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​തി​നാ​ൽ പ​രീ​ക്ഷ റ​ദ്ദാ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ കേ​ര​ളം വ്യ​ക്ത​മാ​ക്കി​യ​ത്. ഹ​ർ​ജി​യി​ൽ 24ന് ​വാ​ദം കേ​ൾ​ക്കാ​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.