പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ഓഗസ്റ്റിൽ നടത്തും

sponsored advertisements

sponsored advertisements

sponsored advertisements

28 May 2021

പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ഓഗസ്റ്റിൽ നടത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ്‌വ​​​ണ്‍ പ​​​രീ​​​ക്ഷ ഓ​​​ണാ​​​വ​​​ധി​​​ക്ക​​​ടു​​​ത്ത സ​​​മ​​​യ​​​ത്ത് ന​​​ട​​​ത്താ​​​ൻ ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കാ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു. എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ട്ട അ​​​ധ്യാ​​​പ​​​ക​​​ർ കോ​​​വി​​​ഡ് ഡ്യൂ​​​ട്ടി​​​യി​​​ൽ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ കോ​​​വി​​​ഡ് ഡ്യൂ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കും.​​ ഓ​​​ണ്‍​ലൈ​​​ൻ അ​​​ഡ്വൈ​​​സി​​​ന്‍റെ വേ​​​ഗം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് പി​​​എ​​​സ്‌​​​സി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രാക്‌ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ‌
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ള്‍ ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ച്ച് 19ന് ​പൂ​ര്‍​ത്തി​യാ​കും. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 21 മു​ത​ല്‍ ജൂ​ലൈ ഏ​ഴു വ​രെ​യാ​ണ്. എ​സ്എ​സ്എ​ല്‍​സി, ടി​എ​ച്ച്എ​സ്എ​ല്‍​സി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഒ​ഴി​വാ​ക്കി. എ​സ്എ​സ്എ​ല്‍​സി മൂ​ല്യ​നി​ര്‍​ണ​യം ജൂ​ണ്‍ ഏ​ഴു മു​ത​ല്‍ 25 വ​രെ 70 ക്യാ​മ്പു​ക​ളി​ലാ​യി ന​ട​ത്തും.