പ​മ്പാ ത്രി​വേ​ണി​ ന​വീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

13 August 2021

പ​മ്പാ ത്രി​വേ​ണി​ ന​വീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യം ത​​​ക​​​ര്‍​ത്ത പ​​​മ്പാ ത്രി​​​വേ​​​ണി​​​യെ ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന നി​​​ര്‍​മാ​​​ണ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ല്‍ എ​​​ത്തി​​​യ​​​താ​​​യി ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍ അ​​​റി​​​യി​​​ച്ചു. 2018ലെ ​​​പ്ര​​​ള​​​യ​​​ത്തെ​​ത്തു​​ട​​​ര്‍​ന്ന് പ​​​മ്പാ – ത്രി​​​വേ​​​ണി​​​യി​​​ലെ ന​​​ട​​​പ്പാ​​​ല​​​ത്തി​​​ന്‍റെ താ​​​ഴ്‌​​​വ​​​ശ​​​ത്ത് പ​​​മ്പാ​​​ന​​​ദി​​​യു​​​ടെ ഇ​​​ട​​​ത് ക​​​ര പൂ​​​ര്‍​ണ​​​മാ​​​യും ത​​​ക​​​ര്‍​ന്ന് ന​​​ദി​​​യി​​​ല്‍ പ​​​തി​​​ച്ച​​​തി​​​നാ​​​ല്‍ പാ​​​ര്‍​ക്കിം​​​ഗ് ഗ്രൗ​​​ണ്ടി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​നം സാ​​​ധ്യ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​തി​​​നു പ​​​രി​​​ഹാ​​​ര​​​മാ​​​യി ന​​​ദി​​​യു​​​ടെ നീ​​​രൊ​​​ഴു​​​ക്ക് പൂ​​​ര്‍​വ സ്ഥി​​​തി​​​യി​​​ലാ​​​ക്കി. പാ​​​ര്‍​ക്കിം​​​ഗ് ഗ്രൗ​​​ണ്ടും ന​​​ദീ​​​തീ​​​ര​​​വും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഗാ​​​ബി​​​യോ​​​ണ്‍ ഭിത്തിയുടെ നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യി വ​​​രു​​​ന്നു. ഗാ​​​ബി​​​യോ​​​ണ്‍ വാ​​​ള്‍ നി​​​ര്‍​മാ​​​ണ​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്ലാ​​​ന്‍ ഫ​​​ണ്ടി​​​ല്‍ നി​​​ന്ന് അ​​​നു​​​വ​​​ദി​​​ച്ച 3.86 കോ​​​ടി രൂ​​​പ​​​യും അ​​​നു​​​ബ​​​ന്ധ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍​ക്കു​​​വേ​​​ണ്ടി ഓ​​​ണ്‍ പ്ലാ​​​ന്‍ ഫ​​​ണ്ടി​​​ല്‍ നി​​​ന്നും 71 ല​​​ക്ഷം രൂ​​​പ​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് പ​​​മ്പ ത്രി​​​വേ​​​ണി​​​യി​​​ല്‍ നി​​​ര്‍​മാ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്.
റീ​​​ബി​​​ല്‍​ഡ് കേ​​​ര​​​ള ഇ​​​നി​​​ഷ്യേ​​​റ്റീ​​​വി​​​ല്‍ (ആ​​​ര്‍​കെ​​​ഐ) ഉ​​​ള്‍​പ്പെ​​​ടു​​​ത്തി അ​​​നു​​​വ​​​ദി​​​ച്ച നാ​​​ലു കോ​​​ടി രൂ​​​പ ഉ​​​പ​​​യോ​​​ഗി​​​ച്ച്, പ്ര​​​ള​​​യ​​​ത്തി​​​ല്‍ പ​​​മ്പ ത്രി​​​വേ​​​ണി​​​യി​​​ലെ കേ​​​ടു​​​പാ​​​ടു​​​ക​​​ള്‍ സം​​​ഭ​​​വി​​​ച്ച ജ​​​ല​​​സേ​​​ച​​​ന നി​​​ര്‍​മി​​​തി​​​ക​​​ള്‍, സ്‌​​​നാ​​​ന​​​ഘ​​​ട്ടം, ജ​​​ല​​​വി​​​താ​​​നം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള വി​​​സി​​​ബി​​​ക​​​ള്‍ എ​​​ന്നി​​​വ പു​​​ന​​​ര്‍​നി​​​ര്‍​മി​​​ച്ചു. തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്ക് ഏ​​​റെ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​ന്ന സ്‌​​​നാ​​​ന​​​ഘ​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​യും വി​​​സി​​​ബി​​​ക​​​ളു​​​ടെ​​​യും പ​​​ണി പൂ​​​ര്‍​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്. ഞു​​​ണ​​​ങ്ങാ​​​ര്‍ പാ​​​ല​​​ത്തി​​​ന്‍റെ നി​​​ര്‍​മാ​​​ണം വ​​​നം വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കാ​​​ന്‍ താ​​​മ​​​സി​​​ച്ച​​​തി​​​നാ​​​ല്‍ തു​​​ട​​​ങ്ങാ​​​ന്‍ കാ​​​ല​​​താ​​​മ​​​സം ഉ​​​ണ്ടാ​​​യി. തു​​​ട​​​ര്‍​ച്ച​​​യാ​​​യി പെ​​​യ്ത കാ​​​ല​​​വ​​​ര്‍​ഷം കാ​​​ര​​​ണം പ​​​ണി പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചി​​​ല്ല. ഒ​​​ക്ടോ​​​ബ​​​ര്‍ അ​​​വ​​​സാ​​​ന​​​ത്തോ​​​ടു കൂ​​​ടി ഈ ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​വും പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കാ​​​നാ​​​കും. ത്രി​​​വേ​​​ണി മു​​​ത​​​ല്‍ ഞു​​​ണ​​​ങ്ങാ​​​ര്‍ വ​​​രെ​​​യു​​​ള്ള പ​​​ടി​​​ക്കെ​​​ട്ടു​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യി. പു​​​തു​​​താ​​​യി ആ​​​റു പ​​​ടി​​​ക്കെ​​​ട്ടു​​​ക​​​ള്‍ നി​​​ര്‍​മി​​​ച്ച് മാ​​​ര്‍​ബി​​​ള്‍ വി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. ബ​​​ലി​​​ത്ത​​​റ​​​ക​​​ളും പു​​​ന​​​ര്‍​നി​​​ര്‍​മി​​​ച്ചു. കേ​​​ന്ദ്ര ടൂ​​​റി​​​സം വ​​​കു​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ച ര​​​ണ്ടു കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ല്‍ ആ​​​റാ​​​ട്ടു​​​ക​​​ട​​​വ് ഉ​​​ള്‍​പ്പെടെ​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ന​​​വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.