ബി​ജെ​പി​യി​ൽ അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്ന് നി​ർ​ദേ​ശം

sponsored advertisements

sponsored advertisements

sponsored advertisements

7 June 2021

ബി​ജെ​പി​യി​ൽ അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്ന് നി​ർ​ദേ​ശം

കോ​​​ഴി​​​ക്കോ​​​ട്: നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തോ​​​ല്‍​വി​​​യും കു​​​ഴ​​​ല്‍​പ്പ​​​ണ വി​​​വാ​​​ദ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പാ​​​ര്‍​ട്ടി​​​യി​​​ല്‍ സ​​​മ്പൂ​​​ര്‍​ണ അ​​​ഴി​​​ച്ചു​​​പ​​​ണി വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ.​​​സു​​​രേ​​​ന്ദ്ര​​​നും അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​രും. നി​​​ല​​​വി​​​ലെ വി​​​വാ​​​ദ​​​ങ്ങ​​​ള്‍ നേ​​​തൃ​​​മാ​​​റ്റ​​​ത്തി​​​ലേ​​​ക്ക് എ​​​ത്താ​​​തി​​​രി​​​ക്കു​​​ക എ​​​ന്ന ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൂ​​​ടി​​​യാ​​​ണ് സം​​​ഘ​​​ട​​​നാ​​​ത​​​ല​​​ത്തി​​​ല്‍ അ​​​ഴി​​​ച്ചു​​​പ​​​ണി​​​ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​ത്. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പാ​​​ര്‍​ട്ടി​​​യു​​​ടെ മു​​​ഖം ര​​​ക്ഷി​​​ക്കാ​​​നും ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​ച്ചെ​​​ല്ലാ​​​നും അ​​​തു​​​മാ​​​ത്ര​​​മാ​​​ണ് വ​​​ഴി​​​യെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക വി​​​ഭാ​​​ഗം പ​​​റ​​​യു​​​ന്ന​​​ത്. സം​​​ഘ​​​ട​​​നാ​​​ത​​​ല​​​ത്തി​​​ലു​​​ണ്ടാ​​​യ വ​​​ലി​​​യ പി​​​ഴ​​​വു​​​ക​​​ളാ​​​ണ് ക​​​ന​​​ത്ത​​​ തോ​​​ല്‍​വി​​​യി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​തെ​​​ന്നും മ​​​റ്റു വി​​​വാ​​​ദ​​​ങ്ങ​​​ള്‍ ഇ​​​തി​​​ന്‍റെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​ണെ​​​ന്നു​​​മാ​​​ണ് വാ​​​ദം.
സ​​​ന്ന​​​ദ്ധ സേ​​​വ​​​ന രം​​​ഗ​​​ത്ത് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സേ​​​വാ​​​ഭാ​​​ര​​​തി, മ​​​റ്റ് ആ​​​ര്‍​എ​​​സ്എ​​​സ് അ​​​നു​​​കൂ​​​ല സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍​പ്പെ​​​ട്ട​​​വ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ബൂ​​​ത്തു​​​ത​​​ലം മു​​​ത​​​ല്‍ പാ​​​ര്‍​ട്ടി അ​​​ഴി​​​ച്ചു​​​പ​​​ണി​​​യ​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശ​​​മാ​​​ണ് മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​ത്. കോ​​​വി​​​ഡ് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഡി​​​വൈ​​​എ​​​ഫ്‌​​​ഐ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള യു​​​വ​​​ജ​​​ന​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​ണ് സി​​​പി​​​എ​​​മ്മി​​​നെ വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ച​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ​​​ന്ന​​​ദ്ധ സേ​​​വ​​​ന​​​രം​​​ഗ​​​ത്ത് ക​​​ഴി​​​വു​​​തെ​​​ളി​​​യി​​​ച്ച​​​വ​​​രെ പാ​​​ര്‍​ട്ടി കീ​​​ഴ്ഘ​​​ട​​​ക​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​നാ​​​ണു നീ​​​ക്കം. പാ​​​ര്‍​ട്ടി പു​​​നഃ​​​സം​​​ഘ​​​ട​​​ന എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് വേ​​​ണ​​​മെ​​​ന്ന് കെ.​​​ സു​​​രേ​​​ന്ദ്ര​​​ന്‍ പാ​​​ര്‍​ട്ടി നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഇ​​​പ്പോ​​​ഴു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന വി​​​വാ​​​ദ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ല്‍ ത​​​ന്നെ മാ​​​റ്റിനി​​​ര്‍​ത്തി​​​യാ​​​ല്‍ പോ​​​ലും പാ​​​ര്‍​ട്ടി​​​യി​​​ലെ കീ​​​ഴ്ഘ​​​ട​​​കം വ​​​രെ​​​യു​​​ള്ള അ​​​ഴി​​​ച്ചു​​​പ​​​ണി​​​യി​​​ലൂ​​​ടെ മാ​​​ത്ര​​​മേ ഇ​​​നി ബി​​​ജെ​​​പി​​​യെ ര​​​ക്ഷി​​​ക്കാ​​​നാ​​​കൂ​​​വെ​​​ന്നാ​​​ണ് നി​​​ല​​​പാ​​​ട്. കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​നും ഈ ​​​അ​​​ഭി​​​പ്രാ​​​യ​​​ക്കാ​​​ര​​​നാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള പ്ര​​​ഭാ​​​രി സി.​​​പി.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.