ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ കെ. ​സു​രേ​ന്ദ്ര​നു വി​മ​ര്‍​ശ​നം

sponsored advertisements

sponsored advertisements

sponsored advertisements

7 June 2021

ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ കെ. ​സു​രേ​ന്ദ്ര​നു വി​മ​ര്‍​ശ​നം

കൊ​​​​ച്ചി: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ സ​​​​മ്പൂ​​​​ര്‍​ണ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു ശേ​​​​ഷം കൊ​​​​ച്ചി​​​​യി​​​​ല്‍ ചേ​​​​ര്‍​ന്ന ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന കോ​​​​ര്‍​ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന് രൂ​​​​ക്ഷ വി​​​​മ​​​​ര്‍​ശ​​​​നം. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ പ​​​​രാ​​​​ജ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി മു​​​​തി​​​​ര്‍​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​ണ് സു​​​​രേ​​​​ന്ദ്ര​​​​നെ​​​​തിരേ വി​​​​മ​​​​ര്‍​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ന്‍ ര​​​​ണ്ടി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​ത്സ​​​​രി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ​​​​യും യോ​​​​ഗ​​​​ത്തി​​​​ല്‍ ച​​​​ര്‍​ച്ച​​​​യു​​​​ണ്ടാ​​​​യി. സ്ഥാ​​​​നാ​​​​ര്‍​ഥി നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​ല​​​​ട​​​​ക്കം പാ​​​​ര്‍​ട്ടി​​​​ക്ക് വീഴ്ചയു​​​​ണ്ടാ​​​​യ​​​​താ​​​​യി ചി​​​​ല നേ​​​​താ​​​​ക്ക​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഒ​​​​രു വി​​​​ഭാ​​​​ഗം നേ​​​​താ​​​​ക്ക​​​​ളെ ഇ​​​​രു​​​​ട്ടി​​​​ല്‍ നി​​​​ര്‍​ത്തി​​​​യെ​​​​ന്നും വി​​​​മ​​​​ര്‍​ശ​​​​നം ഉ​​​​യ​​​​ര്‍​ന്നു. കൂ​​​​ട്ടാ​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​നം ന​​​​ട​​​​ത്താ​​​​ത്ത​​​​താ​​​​ണെ​​​​ന്നു​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള വാ​​​​ദ​​​​ങ്ങ​​​​ള്‍ സു​​​​രേ​​​​ന്ദ്ര​​​​നെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​ക്കി. കൊ​​​​ട​​​​ക​​​​ര കു​​​​ഴ​​​​ല്‍​പ്പ​​​​ണ​​​​കേ​​​​സി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല​​​​ട​​​​ക്കം പാ​​​​ര്‍​ട്ടി​​​​യി​​​​ല്‍ വ​​​​ലി​​​​യ അ​​​​ഴി​​​​ച്ചു​​​​പ​​​​ണിക്ക് മു​​​​തി​​​​ര്‍​ന്ന നേ​​​​താ​​​​ക്ക​​​​ള​​​​ട​​​​ക്കം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യാ​​​​ണ് സൂ​​​​ച​​​​ന.