ബേ​പ്പൂ​രി​ന് വന്‍ തി​രി​ച്ച​ടി

sponsored advertisements

sponsored advertisements

sponsored advertisements

14 June 2021

ബേ​പ്പൂ​രി​ന് വന്‍ തി​രി​ച്ച​ടി

കോ​​​ഴി​​​ക്കോ​​​ട്: ബേ​​​പ്പൂ​​​ർ- ​​​ല​​​ക്ഷ​​​ദ്വീ​​​പ് ച​​​ര​​​ക്കു​​​നീ​​​ക്കം പൂ​​​ർ​​​ണ​​​മാ​​​യും മം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നഘ​​​ട്ട​​​ത്തി​​​ൽ. ഇ​​​തി​​​നാ​​​യി ക​​​രാ​​​റി​​​ലാ​​​യ ന്യൂ ​​​മം​​​ഗ​​​ളൂ​​​രു തു​​​റ​​​മു​​​ഖ​​​ത്തു​​​നി​​​ന്നു​​​ള്ള ആ​​​ദ്യ ബാ​​​ർ​​​ജു​​​ക​​​ൾ സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബേ​​​പ്പൂ​​​രി​​​ലെ തു​​​റ​​​മു​​​ഖ വ​​​കു​​​പ്പു ജീ​​​വ​​​ന​​​ക്കാ​​​രെ മം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു മാ​​​റ്റി നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ല​​​ക്ഷ​​​ദ്വീ​​​പ് പോ​​​ർ​​​ട്ട് ഷി​​​പ്പിം​​​ഗ് ആ​​​ൻ​​​ഡ് ഏ​​​വി​​​യേ​​​ഷ​​​ൻ വ​​​കു​​​പ്പി​​​ന്‍റെ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​കും ച​​​ര​​​ക്കു​​​നീ​​​ക്കം ന​​​ട​​​ക്കു​​​ക. ല​​​ക്ഷ​​​ദ്വീ​​​പ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റു​​​ടെ വി​​​വാ​​​ദ​​​മാ​​​യ ഭ​​​ര​​​ണ​​​പ​​​രി​​​ഷ് കാ​​​ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്. വി​​​മ​​​ർ​​​ശ​​​നം അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണു ച​​​ര​​​ക്കു​​​ഗ​​​താ​​​ഗ​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നീ​​​ക്ക​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​ത്. ബേ​​​പ്പൂ​​​രി​​​ൽ വേ​​​ണ്ട​​​ത്ര സൗ​​​ക​​​ര്യ​​​മി​​​ല്ലെ​​​ന്ന വാ​​​ദ​​​മു​​​യ​​​ർ​​​ത്തി​​​യാ​​​ണ് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ബ​​​ന്ധ​​​ത്തി​​​നു ല​​​ക്ഷ​​​ദ്വീ​​​പ് അ​​​ധി​​​കൃ​​​ത​​​ർ വി​​​രാ​​​മ​​​മി​​​ടു​​​ന്ന​​​ത്. അ​​​ടു​​​ത്ത​​​ഘ​​​ട്ട​​​മാ​​​യി ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​ക്ക​​​പ്പ​​​ലു​​​ക​​​ളും മം​​​ഗ​​​ളൂ​​​രുവില്‍ നി​​​ന്നു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​വും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. നി​​​ല​​​വി​​​ൽ കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നും ബേ​​​പ്പൂ​​​രി​​​ൽ​​​നി​​​ന്നു​​​മാ​​​ണ് ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്കു യാ​​​ത്രാ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ബേ​​​പ്പൂ​​​രി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ല​​​ക്ഷ​​​ദ്വീ​​​പ് പി​​​ഡ​​​ബ്ല്യു​​​ഡി ഓ​​​ഫീ​​​സ്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ്, കൃ​​​ഷി വ​​​കു​​​പ്പ് ഓ​​​ഫീ​​​സ്, പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​യും മം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു മാ​​​റ്റി​​​യേ​​​ക്കും.