ബ്ലാക്ക് ഫംഗസ് ബാധിച്ച് അധ്യാപിക മരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

20 May 2021

ബ്ലാക്ക് ഫംഗസ് ബാധിച്ച് അധ്യാപിക മരിച്ചു

​​കോ​​ട്ട​​യം: കോ​​വി​​ഡാ​​ന​​ന്ത​​ര​​മു​​ണ്ടാ​​യ ബ്ലാ​​ക്ക് ഫം​​ഗ​​സ് (മ്യൂ​​ക്കോ​​ർ മൈ​​ക്കോ​​സി​​സ്) ബാ​​ധി​​ച്ചു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന സ്വ​​കാ​​ര്യ സ്കൂ​​ൾ അ​​ധ്യാ​​പി​​ക മ​​രി​​ച്ചു. മ​​ല്ല​​പ്പ​​ള്ളി മു​​ക്കൂ​​ർ പു​​ന്ന​​മ​​ണ്ണി​​ൽ പ്ര​​ദീ​​പ് കു​​മാ​​റി​​ന്‍റെ ഭാ​​ര്യ​​യും ക​​ന്യാ​​കു​​മാ​​രി സി​​എം​​ഐ ക്രൈ​​സ്റ്റ് സെ​​ൻ​​ട്ര​​ൽ സ്കൂ​​ൾ അ​​ധ്യാ​​പി​​ക​​യു​​മാ​​യ അ​​നീ​​ഷാ പ്ര​​ദീ​​പ് കു​​മാ​​റാ(32)​​ണു മ​​രി​​ച്ച​​ത്. ഇ​​തേ സ്കൂ​​ളി​​ലെ അ​​ക്കൗ​​ണ്ട​​ന്‍റാ​​യ പ്ര​​ദീ​​പും അ​​നീ​​ഷ​​യും ക​​ന്യാ​​കു​​മാ​​രി അ​​ഞ്ച് ഗ്രാ​​മ​​ത്തി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ഏ​​ഴി​​നു അ​​നീ​​ഷ​​യ്ക്ക് ശ്വാ​​സം​​മു​​ട്ട​​ൽ അ​​നു​​ഭ​​വ​​പ്പെ​​ട്ടു. തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ നി​​ർ​​ദേശം അ​​നു​​സ​​രി​​ച്ച് ര​​ണ്ടു​​പേ​​രും ഹോം ​​ക്വാ​​റ​​ന്‍റെൈ​നി​​ൽ ക​​ഴി​​ഞ്ഞു. ര​​ണ്ടു ദി​​വ​​സം പി​​ന്നി​​ട്ട​​പ്പോ​​ൾ ശ്വാ​​സം​​മു​​ട്ട​​ൽ കൂ​​ടി. പി​​ന്നീ​​ട് നാ​​ഗ​​ർ​​കോ​​വി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി​​ച്ചു. 12ന് ​​രോ​​ഗം ഭേ​​ദ​​മാ​​യി വീ​​ട്ടി​​ലെ​​ത്തിയെങ്കിലും രാ​​ത്രിയിൽ ഇ​​രു​​ക​​ണ്ണു​​ക​​ൾ​​ക്കും വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ടു. 13ന് പു​​ല​​ർ​​ച്ചെ വേ​​ദ​​ന ക​​ഠി​​ന​​മാ​​കു​​ക​​യും വീ​​ണ്ടും നാ​​ഗ​​ർ​​കോ​​വി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചു. ര​​ക്ത​​സ​​മ്മ​​ർ​​ദ്ദം വ​​ള​​രെ​​ക്കു​​ടു​​ത​​ലാ​​യി​​രു​​ന്നു. ക​​ണ്ണി​​നു കൊ​​ഴു​​പ്പ് അ​​ടി​​യു​​ക​​യും ചെ​​യ്തു. 16നാ​​ണ് ബ്ലാ​​ക്ക് ഫം​​ഗ​​സ് എ​​ന്ന് ക​​ണ്ടു പി​​ടി​​ച്ച​​ത്. 18നു ​​വൈ​​കു​​ന്നേ​​രം ആ​​റി​​നു തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു​​വെ​​ങ്കി​​ലും മെയ് 19ന് വൈ​​കു​​ന്നേ​​രം ആ​​റി​​നു മ​രി​ച്ചു.